പണച്ചുരുക്കം എന്ന ഡിഫ്‌ളേഷനെ അറിയേണ്ടതല്ലേ?

  പണപ്പെരുപ്പമെന്നാല്‍ സാധന-സേവനങ്ങളുടെ വില കയറുന്നതാണെന്ന് അറിയാമല്ലോ? അതായിത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് കുറയുകയും അതിന് വേണ്ടി വരുന്ന ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥ. ഒരു പാട് പണം വളരെ കുറച്ച് സാധനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കപ്പെടേണ്ടി വരന്നു ഇവടെ. ഇതിന് നേരെ എതിരെയുള്ള സാമ്പത്തിക പ്രതിഭാസമാണ് പണച്ചുരുക്കം. ചുരുക്കി പറഞ്ഞാല്‍ പണമില്ലായ്മ. ഇവിടെ സാധനങ്ങളെയും സേവനങ്ങളെയും വാങ്ങാനുള്ള പണത്തിന്റെ സപ്ലൈ കുറയുന്നു. ഫലത്തില്‍ സാധനങ്ങളും സേവനങ്ങളും ധാരാളമുണ്ട്. ചെലവാക്കാന്‍ പണം ഉണ്ടാകുകയുമില്ല. കാരണങ്ങള്‍ പണച്ചുരുക്കത്തിന് […]

Update: 2022-01-15 03:38 GMT
story

  പണപ്പെരുപ്പമെന്നാല്‍ സാധന-സേവനങ്ങളുടെ വില കയറുന്നതാണെന്ന് അറിയാമല്ലോ? അതായിത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന സാധനങ്ങളുടെയും...

 

പണപ്പെരുപ്പമെന്നാല്‍ സാധന-സേവനങ്ങളുടെ വില കയറുന്നതാണെന്ന് അറിയാമല്ലോ? അതായിത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് കുറയുകയും അതിന് വേണ്ടി വരുന്ന ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥ. ഒരു പാട് പണം വളരെ കുറച്ച് സാധനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കപ്പെടേണ്ടി വരന്നു ഇവടെ. ഇതിന് നേരെ എതിരെയുള്ള സാമ്പത്തിക പ്രതിഭാസമാണ് പണച്ചുരുക്കം. ചുരുക്കി പറഞ്ഞാല്‍ പണമില്ലായ്മ. ഇവിടെ സാധനങ്ങളെയും സേവനങ്ങളെയും വാങ്ങാനുള്ള പണത്തിന്റെ സപ്ലൈ കുറയുന്നു. ഫലത്തില്‍ സാധനങ്ങളും സേവനങ്ങളും ധാരാളമുണ്ട്. ചെലവാക്കാന്‍ പണം ഉണ്ടാകുകയുമില്ല.


കാരണങ്ങള്‍


പണച്ചുരുക്കത്തിന് കാരണങ്ങള്‍ പലതാണ്. ഒരു രാജ്യത്ത് സാങ്കേതിക വിദ്യയിലെ കുതിച്ച് ചാട്ടം, പുതിയ വിഭവങ്ങളുടെ കണ്ടെത്തല്‍ , ഉത്പാദന ക്ഷമതയിലെ വന്‍ കുതിപ്പ് ഇവയെല്ലാം ഉത്പന്ന സപ്ലൈ അധികമാക്കുന്നു.

പണത്തിന്റെ ഒഴുക്ക്


പണച്ചുരുക്കത്തിന് മറ്റൊരു കാരണം പണത്തിന്റെ സപ്ലൈയില്‍ വരുന്ന കുറവാണ്. ഇതിന് പല കാരണങ്ങളുണ്ടാകാം. ഇതില്‍ പ്രധാനപ്പെട്ട ഒന്ന് വായ്പകളില്‍ ഉണ്ടാകുന്ന കുറവാണ്. സാധനങ്ങളുടെ വില കുറയുന്നത് പൊതുവെ നല്ലതായിട്ടാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഇവിടെയും ആശങ്കകളുണ്ട്. കേന്ദ്ര ബാങ്കുകള്‍ അവയുടെ വായ്പ നയങ്ങളില്‍ ഇടയ്ക്കിടെ പുനര്‍വിചിന്തനം ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.

സ്വഭാവം


രാജ്യത്തെ വില നിലവാരം കുറയുന്നു. ഉത്പാദന ക്ഷമതയിലെ കുതിച്ച് ചാട്ടം. ഒപ്പം മൊത്തം ഡിമാന്റില്‍ വരുന്ന കുറവ. ഇതിനോട് ചേര്‍ന്ന് വരുന്ന വായ്പാ ദൗര്‍ലഭ്യം.

സാധനങ്ങള്‍ക്ക് വില കുറയുന്നതിനാല്‍ പൊതുവേ ആശ്വസകരം എന്ന് വിലയിരുത്തുമ്പോഴും സമ്പദ് വ്യവസ്ഥ ചുരുങ്ങുന്ന അവസ്ഥയിലക്ക് വഴുതി മാറാനും സാധ്യതയുണ്ട്. ചില പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ അകമ്പടിയായും പണച്ചുരുക്കം കടന്ന് വരാം. ഡിമാന്റ് കുറയുന്നതിനാല്‍ ഇത് തൊഴിലില്ലായ്മയ്ക്കും മറ്റും കാരണമാകുകയും പ്രതിസന്ധിയിലേക്ക് പോകുകയും ചെയ്യുന്നു.

ഡിസ് ഇന്‍ഫ്ളഷന്‍


മറ്റൊരു സാമ്പത്തിക പ്രതിഭാസമാണ് ഡിസ് ഇന്‍ഫ്േളഷന്‍. ഇവിടെ പണപ്പെരുപ്പ നിലവാരത്തില്‍ വരുന്ന കുറവാണ് സൂചിപ്പിക്കുന്നത്.

 

Tags:    

Similar News