തൊഴില്‍ കരാര്‍ ആര് തമ്മിലാണ് ?

ഒരു തൊഴില്‍ കരാര്‍ എന്നത് ഒരു ജീവനക്കാരനും തൊഴിലുടമയും അല്ലെങ്കില്‍ ഒരു ജീവനക്കാരനും തൊഴിലാളി യൂണിയനും തമ്മില്‍ ഒപ്പുവയ്ക്കുന്ന കരാറാണ്.

Update: 2022-01-14 23:51 GMT
story

ഒരു തൊഴില്‍ കരാര്‍ എന്നത് ഒരു ജീവനക്കാരനും തൊഴിലുടമയും അല്ലെങ്കില്‍ ഒരു ജീവനക്കാരനും തൊഴിലാളി യൂണിയനും തമ്മില്‍ ഒപ്പുവയ്ക്കുന്ന കരാറാണ്....

ഒരു തൊഴില്‍ കരാര്‍ എന്നത് ഒരു ജീവനക്കാരനും തൊഴിലുടമയും അല്ലെങ്കില്‍ ഒരു ജീവനക്കാരനും തൊഴിലാളി യൂണിയനും തമ്മില്‍ ഒപ്പുവയ്ക്കുന്ന കരാറാണ്. ഇതില്‍ തൊഴിലാളിയുടേയും കമ്പനിയുടേയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കിയിരിക്കും.

നിങ്ങള്‍ ഒരു തൊഴില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. ഒരു തൊഴില്‍ കരാര്‍ എന്നത് ഒരു കമ്പനിയുടെയും ഒരു ജീവനക്കാരന്റെയും പ്രവര്‍ത്തന ബന്ധത്തെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഇത് രണ്ട് പേര്‍ക്കും അവരുടെ ബാധ്യതകളും തൊഴില്‍ നിബന്ധനകളും വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു. തൊഴില്‍ കരാറില്‍ എന്തെല്ലാം ഉള്‍ക്കൊള്ളുന്നുവെന്ന് നോക്കാം.

ശമ്പളം അല്ലെങ്കില്‍ വേതനം: കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള സ്‌കെയില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കും.

സമയക്രമം: തൊഴിലാളി ജോലി ചെയ്യേണ്ട ദിവസങ്ങളും മണിക്കൂറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

തൊഴില്‍ കാലാവധി: ഒരു തൊഴില്‍ കരാര്‍ ജീവനക്കാരന്‍ കമ്പനിയില്‍ ജോലി ചെയ്യാന്‍ സമ്മതിക്കുന്ന കാലയളവ് വ്യക്തമാക്കും. ചില അവസരങ്ങളില്‍, ഇത് ഒരു നീണ്ട കാലഘട്ടമായിരിക്കാം. മറ്റ് ചിലപ്പോള്‍, ഇത് ഒരു പ്രത്യേക കാലയളവിലേക്ക് സജ്ജീകരിച്ചിട്ടുള്ള ഒരു കരാറുമാവാം.

പൊതുവായ ഉത്തരവാദിത്തങ്ങള്‍: ജോലിയില്‍ ആയിരിക്കുമ്പോള്‍ ഒരു തൊഴിലാളി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്ന ചുമതലകളും ഉത്തരവാദിത്തങ്ങളും കരാറില്‍ ലിസ്റ്റ് ചെയ്യുന്നു.

രഹസ്യാത്മകത: കമ്പനി ആവശ്യങ്ങള്‍ക്കായി ജീവനക്കാരന്‍ കരാറില്‍ ഒപ്പിടേണ്ടതായി വന്നേക്കാം. ആ കരാറുകളിലെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്.

ആശയവിനിമയങ്ങള്‍: ജീവനക്കാരന്‍ കമ്പനിയുടെ സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ അല്ലെങ്കില്‍ ഇമെയില്‍ എന്നിവ കൈകാര്യം ചെയ്യുന്നുവെങ്കില്‍, എല്ലാ ആശയവിനിമയങ്ങളുടെയും ഉടമസ്ഥതയും നിയന്ത്രണവും കമ്പനിയുടെ പേരിലായിരിക്കും.

ആനുകൂല്യങ്ങള്‍: ആരോഗ്യ ഇന്‍ഷുറന്‍സ്, അവധി കാലയളവ്, തൊഴിലിന്റെ ഭാഗമായ മറ്റേതെങ്കിലും ആനുകൂല്യങ്ങള്‍ എന്നിവ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കും. കരാറിലുള്ള എല്ലാ വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും കമ്പനി ജീവനക്കാരന് നല്‍കണം.

ഭാവിയിലെ മത്സരം: ചിലപ്പോള്‍, തൊഴില്‍ കരാറില്‍ ഒരു മത്സര രഹിത ഉടമ്പടി ഉള്‍പ്പെട്ടിരിക്കും. കമ്പനിയില്‍ നിന്ന് ജോലി നിര്‍ത്തി പുറത്തുപോകുമ്പോള്‍, ജീവനക്കാരന്‍ കമ്പനിയുമായി മത്സരിക്കുന്ന ജോലികളില്‍ പ്രവേശിക്കില്ലെന്ന് പ്രസ്താവിക്കുന്ന കരാറാണിത്. പലപ്പോഴും, ഇതിനായി ഒരു ജീവനക്കാരന്‍ ഒരു നോണ്‍ കോമ്പീറ്റ് ക്ലോസ് (എന്‍ സി സി) ഒപ്പിടേണ്ടി വരും.

ഉത്തരവാദിത്തങ്ങള്‍, നേട്ടങ്ങള്‍ എന്നിവ വ്യക്തമായി നിര്‍വചിക്കുന്നതിനും ആശയക്കുഴപ്പം തടയുന്നതിനുമുള്ള ഒരു മികച്ച മാര്‍ഗമാണ് രേഖാമൂലമുള്ള കരാര്‍. ഒരു തൊഴില്‍ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് അതിന്റെ എല്ലാ വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം വായിക്കണം. കരാറിന്റെ എല്ലാ വ്യവസ്ഥകളും നിങ്ങള്‍ക്ക് അംഗീകരിക്കാവുന്നതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ ഉടമ്പടി ലംഘിച്ചാല്‍, നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. ഒരു ഇന്റര്‍വ്യൂ അല്ലെങ്കില്‍ ജോലി പ്രൊമോഷന്‍ സമയത്ത് നടത്തിയ അഭിപ്രായങ്ങളില്‍ നിന്നുമാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി തൊഴിലാളികള്‍ക്ക് തോന്നിയാല്‍ നിയമപരമായി പരാതി നല്‍കാനാകും.

Tags:    

Similar News