കോവിഡ് മരണ ധനസഹായം

  കോവിഡ് മരണ ധനസഹായത്തിനായി അപേക്ഷിക്കാനുള്ള വെബ്‌സൈറ്റാണ് www.relief.kerala.gov.in കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ഐ സി എം ആര്‍ നല്‍കിയത്), ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. എല്ലാ ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലും അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിനു […]

Update: 2022-01-15 05:41 GMT
story

  കോവിഡ് മരണ ധനസഹായത്തിനായി അപേക്ഷിക്കാനുള്ള വെബ്‌സൈറ്റാണ് www.relief.kerala.gov.in കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ഐ സി എം...

 

കോവിഡ് മരണ ധനസഹായത്തിനായി അപേക്ഷിക്കാനുള്ള വെബ്‌സൈറ്റാണ് www.relief.kerala.gov.in

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ഐ സി എം ആര്‍ നല്‍കിയത്), ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. എല്ലാ ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലും അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിനു പുറമെ മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി പി എല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് സമാശ്വാസ ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സാമൂഹ്യക്ഷേമ പെന്‍ഷനുകളോ ക്ഷേമനിധികളോ മറ്റു പെന്‍ഷനുകളോ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് ധനസഹായത്തിന് അയോഗ്യതയാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags:    

Similar News