അറിയാം ഗ്രൂപ്പ് മീറ്റിംങ് ആപ്പുകൾ

കോവിഡ് കാലത്ത് വ്യവസായസ്ഥാപനങ്ങള്‍, സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരൊക്കെ ഏറ്റവും കൂടുതല്‍ ആശ്രയിച്ച അപ്ലിക്കേഷനുകളിലൊന്ന് ഗ്രൂപ്പ് മീറ്റിംങ് ആപ്പുകള്‍ ആയിരുന്നു.

Update: 2022-01-17 03:22 GMT
story

കോവിഡ് കാലത്ത് വ്യവസായസ്ഥാപനങ്ങള്‍, സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരൊക്കെ ഏറ്റവും കൂടുതല്‍ ആശ്രയിച്ച...

കോവിഡ് കാലത്ത് വ്യവസായസ്ഥാപനങ്ങള്‍, സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരൊക്കെ ഏറ്റവും കൂടുതല്‍ ആശ്രയിച്ച അപ്ലിക്കേഷനുകളിലൊന്ന് ഗ്രൂപ്പ് മീറ്റിംങ് ആപ്പുകള്‍ ആയിരുന്നു.

അംഗങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വീഡിയോ മീറ്റിംഗില്‍ പങ്കെടുക്കാനും കഴിഞ്ഞ രണ്ടു വര്‍ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കാനും ആശ്രയിച്ചത് ഇത്തരം ആപ്പുകളെയാണ്. നമുക്കിവിടെ പ്രധാനപ്പെട്ട ചില ഗ്രൂപ്പ് മീറ്റിംങ് ആപ്പുകള്‍ പരിചയപ്പെടാം.

ഗൂഗിള്‍ മീറ്റ്

ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ അവതരിപ്പിച്ച ഗ്രൂപ്പ് മീറ്റിങ് ആപ്പാണ് ഗൂഗുള്‍ മീറ്റ്. ഗൂഗിള്‍ ചാറ്റ് എന്ന സംവിധാനമാണ് പലകുറി രൂപം മാറ്റി ഗൂഗിള്‍ ഡ്യുോ ആയും പിന്നീട് ഗൂഗിള്‍ മീറ്റായും അവതരിപ്പിക്കപ്പെട്ടത്.

ധാരാളം പേരെ ഒരേസമയം മീറ്റിങ്ങില്‍ ഉള്‍പ്പെടുത്താമെന്നതിനാല്‍ തന്നെ ലോകത്ത് ഏറെ പ്രചാരം ലഭിച്ച ഒന്നായിരുന്നു ഗൂഗിള്‍ മീറ്റ്. ഗൂഗിള്‍ മീറ്റിലേക്ക് ഒരാള്‍ മീറ്റിങ്ങിന്റെ ലിങ്ക് ക്രിയേറ്റ് ചെയ്ത് മറ്റുള്ളവരെ ക്ഷണിക്കുകയാണ് ചെയ്യുന്നത്.

മീറ്റിങ്ങുകള്‍ പാസ് വെര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് പ്രൈവറ്റാക്കാനും മീറ്റിങ്ങുകള്‍ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. ലോക്ക്‌ഡൌണ്‍ കാലത്ത് ഗൂഗിള്‍ മീറ്റ് ഉപയോഗിച്ചായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം ക്ലാസുകളും യോഗങ്ങളും ചേര്‍ന്നിരുന്നത്.

സൂം

ബിസിനസുകള്‍ക്കായുള്ള ഏറ്റവും ജനപ്രിയമായ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പാണ് സൂം. സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിവിധ പ്ലാനുകള്‍ ഇതിലുണ്ട്.

വ്യക്തിഗത, ടീം മീറ്റിംഗുകള്‍ക്കുള്ള സൗജന്യ പ്ലാന്‍ മുതല്‍ വലിയ സംരംഭങ്ങള്‍ക്ക് മാസത്തില്‍ കുറഞ്ഞത് 19.99 ഡോളര്‍ നിരക്കില്‍ ഈ പ്ലാന്‍ ഉപയോഗിക്കാന്‍ കഴിയുന്നു. സൌജന്യ പ്ലാനില്‍ 100 അംഗങ്ങളെ വരെ മീറ്റുകളില്‍ ഉള്‍പ്പെടുത്താം.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സൂം ഉപയോക്താക്കള്‍ സൗജന്യ പ്ലാന്‍ ആണ് ഉപയോഗിക്കുന്നത്. എന്റര്‍പ്രൈസ് ലെവല്‍ പ്ലാനില്‍ 200 മീറ്റിംഗ് പങ്കാളികള്‍, പരിധിയില്ലാത്ത ക്ലൗഡ് സ്റ്റോറേജ്, ഇഷ്ടാനുസൃതം ഇമെയിലുകള്‍ അയക്കാനുള്ള സംവിധാനം, ഒരു വാനിറ്റി മീറ്റിംഗ് യു ആര്‍ എല്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു.

സ്‌കൈപ്പ്

ഒരു എന്റര്‍പ്രൈസ്-റെഡി വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളാണ് മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പ്. ഒരു മീറ്റിംഗില്‍ പരമാവധി 250 കണക്ഷന്‍സ് വരെയാണ് അനുവദിക്കുക.

മറ്റ് സ്‌കൈപ്പ് ഉപയോക്താക്കളുമായുള്ള ബന്ധം, വെര്‍ച്വല്‍ വൈറ്റ്‌ബോര്‍ഡിംഗ് കഴിവുകള്‍ എന്നിങ്ങനെ നിരവധി ബിസിനസ്സ് സവിശേഷതകള്‍ ഇതിന് ഉണ്ട്. 10-ല്‍ താഴെ അംഗങ്ങളേ ഉള്ളുവെങ്കില്‍ നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും സ്‌കൈപ്പിന്റെ സൗജന്യ പതിപ്പ്.

സ്ലാക്ക്

ലോകമെമ്പാടുമുള്ള ഓര്‍ഗനൈസേഷനുകളില്‍ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ ഒരു അപ്ലിക്കേഷനാണ് സ്ലാക്ക്. വീഡിയോ കോണ്‍ഫറന്‍സിംഗിനു വേണ്ടി ധാരാളം ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ബിഗ്ബ്ലൂബട്ടണ്‍

വിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ പഠനത്തിനുമായി പ്രത്യേകം സൃഷ്ടിച്ച ഒരു സ്വതന്ത്ര ഓപ്പണ്‍ സോഴ്സ് ടൂള്‍ ആണ് ബിഗ്ബ്ലൂ ബട്ടണ്‍. ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്താന്‍ കഴിയുന്ന നിരവധി ആഡ്-ഓണുകളും ഇതിന്റെ പ്രതേകതയാണ്.

ലേണിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങളുമായുള്ള (LMS) സംയോജനം ഉള്‍പ്പെടെ, തടസ്സമില്ലാത്ത സേവനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കുന്നു.

ബ്ലൂജീന്‍സ്

പൂര്‍ണ്ണമായി ഫീച്ചര്‍ ചെയ്ത വെബ് കോണ്‍ഫറന്‍സിംഗ് ആപ്പാണ് ബ്ലൂജീന്‍സ്. മറ്റു ആപ്പുകളുടെ സങ്കീര്‍ണ്ണമായ സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലളിതമായി ഉപയോഗിക്കാമെന്നതാണ് ബ്ലൂജീന്‍സിന്റെ പ്രത്യേകത.

വേര്‍ബൈ, ഗോടുമീറ്റിംങ്, സിസ്‌കോവെബ്എക്‌സ്, ഗൂഗിള്‍ മീറ്റ്, ബ്ലാക്ക് ബോര്‍ഡ് കൊളാബറേറ്റ് തുടങ്ങിയവയും ലോകത്തുപയോഗിക്കുന്ന പ്രധാനപ്പെട്ട ഗ്രൂപ്പ് മീറ്റിംങ് ആപ്പുകള്‍ ആണ്.

Tags:    

Similar News