വ്യക്തിഗത വായ്പകള്‍ പലതരമുണ്ട്, വിവാഹത്തിനും യാത്രയ്ക്കുമെല്ലാം

ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടാത്തവരായി ആരുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ആശ്രയിക്കുന്നത് വായ്പകളെയാണ്. പ്രത്യേകിച്ച് വ്യക്തിഗത വായ്പകള്‍. ഇവയ്ക്ക് ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ല. വ്യക്തിഗത വായ്പ എടുക്കുന്നതിനുള്ള പ്രക്രിയ വളരെ എളുപ്പമുള്ളതാണ്. ഓണ്‍ലൈനായോ ബാങ്കില്‍ നേരിട്ട് എത്തിയോ ഈ വായ്പയ്ക്ക് അപേക്ഷിക്കാം. വളരെ കുറച്ച് രേഖകള്‍ മാത്രമേ ഈ വായ്പ എടുക്കാന്‍ ആവശ്യമുള്ളു. വ്യക്തിഗത വായ്പയുടെ കാര്യത്തില്‍ പലിശനിരക്ക് ശരാശരി 9 മുതല്‍ 24 ശതമാനം വരെയാണ്. വേഗത്തില്‍ ലഭിക്കുന്നതിനാലും ഏതു കാര്യത്തിനായും ഉപയോഗിക്കാന്‍ കഴിയുന്നതിനാലും സാധാരണയായി […]

Update: 2022-01-17 01:06 GMT

ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടാത്തവരായി ആരുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ആശ്രയിക്കുന്നത് വായ്പകളെയാണ്....

ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടാത്തവരായി ആരുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ആശ്രയിക്കുന്നത് വായ്പകളെയാണ്. പ്രത്യേകിച്ച് വ്യക്തിഗത വായ്പകള്‍. ഇവയ്ക്ക് ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ല. വ്യക്തിഗത വായ്പ എടുക്കുന്നതിനുള്ള പ്രക്രിയ വളരെ എളുപ്പമുള്ളതാണ്. ഓണ്‍ലൈനായോ ബാങ്കില്‍ നേരിട്ട് എത്തിയോ ഈ വായ്പയ്ക്ക് അപേക്ഷിക്കാം.

വളരെ കുറച്ച് രേഖകള്‍ മാത്രമേ ഈ വായ്പ എടുക്കാന്‍ ആവശ്യമുള്ളു. വ്യക്തിഗത വായ്പയുടെ കാര്യത്തില്‍ പലിശനിരക്ക് ശരാശരി 9 മുതല്‍ 24 ശതമാനം വരെയാണ്. വേഗത്തില്‍ ലഭിക്കുന്നതിനാലും ഏതു കാര്യത്തിനായും ഉപയോഗിക്കാന്‍ കഴിയുന്നതിനാലും സാധാരണയായി വ്യക്തിഗത വായ്പകളെയാണ് ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഏതെല്ലാം തരത്തിലുള്ള വ്യക്തിഗത വായ്പകളുണ്ടെന്ന് നമുക്ക് നോക്കാം.

വിവാഹ വായ്പകള്‍

ഇന്ന് വിവാഹങ്ങള്‍ ആഘോഷം മാത്രമല്ല, ആര്‍ഭാടം കൂടിയാണ്. പഴയ കാലത്തെ വിവാഹങ്ങളെ അപേക്ഷിച്ച് ഇന്നൊരു വിവാഹം നടത്തുന്നതിന്റെ ചെലവ് വളരെ കൂടുതലാണ്. വിവാഹ ചെലവുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ കാലത്ത് വിവാഹത്തിനായി ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കും. വിവാഹ വേദി ഒരുക്കുക, അതിഥികള്‍ക്കായുള്ള ഭക്ഷണ കാര്യം, വിവാഹത്തിനായുള്ള മറ്റ് അലങ്കാരങ്ങള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഈ വായ്പ ഉപയോഗിക്കാം.

ഉന്നത വിദ്യാഭ്യാസ വായ്പ

നിങ്ങള്‍ക്കോ ഏതെങ്കിലും കുടുംബാംഗത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിനോ ധനസഹായമായി വ്യക്തിഗത വായ്പ പ്രയോജനപ്പെടുത്താം. ഈ തരത്തിലുള്ള വ്യക്തിഗത വായ്പകള്‍ സഹോദരങ്ങള്‍ക്കോ, കുട്ടികള്‍ക്കോ, അല്ലെങ്കില്‍ ഏതെങ്കിലും അംഗത്തിന്റെ വിദ്യാഭ്യാസത്തിനോ ഉള്ള ചെലവുകള്‍ നടത്താന്‍ നിങ്ങളെ സഹായിക്കും. ജോലി, ബിസിനസ്, അല്ലെങ്കില്‍ സ്വയം തൊഴില്‍ തുടങ്ങിയവ തുടരുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഏതെങ്കിലും കോഴ്‌സ് പാര്‍ട്ട്‌ടൈമായി പഠിക്കണമെങ്കില്‍ ഈ വായ്പ ഉപയോഗിക്കാം. ഇതിന് നിങ്ങളുടെ ശമ്പള സ്ലിപ്പുകള്‍, മറ്റ് പ്രതിമാസ വരുമാന തെളിവുകള്‍, ബാങ്ക് രേഖകള്‍ എന്നിവ സമര്‍പ്പിക്കണം.

വീട് നവീകരണം

പുതിയ വീട് വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ ബാങ്ക് അല്ലെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ ഭവനവായ്പ നല്‍കുന്നുണ്ടെങ്കിലും, നവീകരണത്തിനും പുനര്‍നിര്‍മ്മാണത്തിനും പലപ്പോഴും ഭവനവായ്പ ലഭിച്ചേക്കില്ല. ഇത്തരം സാഹചര്യത്തില്‍, ഒരാള്‍ക്ക് വ്യക്തിഗത ഭവന നവീകരണ വായ്പയ്ക്ക് അപേക്ഷിക്കാം.

മെഡിക്കല്‍ വായ്പ

നിനച്ചിരിക്കാതെ അസുഖം പിടിപെട്ടാല്‍ പണത്തിന് ഒരു മാര്‍ഗമാണ് ഇത്. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്ത സാഹചര്യം കൂടെയാണെങ്കില്‍ വളരെ വലിയ ചികിത്സാ ചെലവുകളുണ്ടാകും. ഇവിടെ വ്യക്തിഗത വായ്പയ്ക്ക് നമ്മെ സഹായിക്കാനാകും. ഇത്തരത്തിലുള്ള വ്യക്തിഗത വായ്പയെ മെഡിക്കല്‍ വായ്പയായി കണക്കാക്കുന്നു.

കോവിഡ് ചികിത്സ വ്യക്തിഗത വായ്പ

ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നമ്മെ വലിച്ചിഴച്ച ഒന്നാണ് കോവിഡ് 19 എന്ന മഹാമാരി. കോവിഡ് ചികിത്സ പല ആളുകള്‍ക്കും താങ്ങാന്‍ പറ്റുന്നതല്ല. അതിനാല്‍ പല ബാങ്കുകളും കോവിഡ് ചികിത്സകള്‍ക്കായി മെഡിക്കല്‍ വായ്പകളുടെ വിപുലീകരണമെന്ന നിലയില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യക്തിഗത വായ്പയാണ് കോവിഡ് ചികിത്സാ വായ്പ.

യാത്രാ വായ്പ

യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കും യാത്രാ വായ്പ. ഒരു യാത്ര പോകുന്നതിന് താമസം, ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് നാം പണം ചെലവാക്കേണ്ടതുണ്ട്. യാത്രാ വായ്പ ലഭിക്കുന്നതിന് യാത്രാ ടിക്കറ്റുകള്‍, താമസ വിശദാംശങ്ങള്‍, പാസ്പോര്‍ട്ട് അല്ലെങ്കില്‍ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിസ തുടങ്ങിയ യാത്രാ രേഖകള്‍ സമര്‍പ്പിക്കണം.

വായ്പാ ബാധ്യതകള്‍ കുറയ്ക്കല്‍

വിവിധ ആവശ്യങ്ങള്‍ക്കായി പലരും ഉയര്‍ന്ന പലിശ നിരക്കില്‍ പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകളെടുക്കാറുണ്ട്. പിന്നീടത് വലിയ ബാധ്യതകളാകുന്നു. ഇത്തരം വായ്പാ ബാധ്യതകളെ ഒഴിവാക്കുന്നതിനായി വ്യക്തിഗത വായ്പകള്‍ എടുക്കാം. കൂടിയ പലിശ നിരക്കുള്ള വായ്പാ ബാധ്യതകള്‍ ഇവ ഉപയോഗിച്ച് നിങ്ങള്‍ക്ക് അടച്ചു തീര്‍ക്കാനാകും.

 

Tags:    

Similar News