എന്താണ് ജി എസ് ടി?

ചരക്കുകളുടെയും സേവനങ്ങളുടെയും വില്പനയുമായി ബന്ധപ്പെട്ട വിശാലമായ നികുതി സംവിധാനമാണ് ജി എസ് ടി.

Update: 2022-01-17 04:26 GMT
story

ചരക്കുകളുടെയും സേവനങ്ങളുടെയും വില്പനയുമായി ബന്ധപ്പെട്ട വിശാലമായ നികുതി സംവിധാനമാണ് ജി എസ് ടി. അഥവാ ഗുഡ്സ് ആന്റ് സര്വ്വീസസ്...

ചരക്കുകളുടെയും സേവനങ്ങളുടെയും വില്പനയുമായി ബന്ധപ്പെട്ട വിശാലമായ നികുതി സംവിധാനമാണ് ജി എസ് ടി. അഥവാ ഗുഡ്സ് ആന്റ് സര്വ്വീസസ് ടാക്‌സ്. ഉപഭോക്താക്കളിലേയ്ക്ക് വിവിധ ഉല്പന്നങ്ങളും സേവനങ്ങളും എത്തുമ്പോള്‍ ഒന്നിലധികം നികുതി ഈടാക്കുന്നത് ഉപഭോക്താക്കളില്‍ നികുതി ഭാരം വര്‍ധിക്കുന്നതിന് കാരണമാവുന്നു. ഇങ്ങനെ ഒന്നിലധികം തവണ നികുതി ഈടാക്കുന്നതിന് പകരം ഒറ്റ നികുതി മാത്രമേ ഈടാക്കുകയുള്ളൂ എന്നതാണ് ജി എസ് ടി യുടെ പ്രത്യേകത. ഇന്ത്യയിലുടനീളം ഇത് ബാധകമാണ്.

വര്‍ധിത നികുതി, സേവന നികുതി, പര്‍ച്ചയ്സ് നികുതി, എക്‌സൈസ് ഡ്യൂട്ടി തുടങ്ങിയ പരോക്ഷ നികുതികള്‍ക്ക് പകരമായി ഏര്‍പ്പെടുത്തിയ പുതിയ നികുതി സംവിധാനമാണിത്. ഇന്ത്യയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തില്‍ വിവിധ നിരക്കില്‍ ജി എസ് ടി ചുമത്തുന്നു.

ജി എസ് ടി ആര്‍ക്കെല്ലാം ബാധകമാണ്?

നിര്‍മ്മാതാവ്: ഉല്‍പ്പന്നം നിര്‍മ്മിക്കുവാന്‍ അത്യാവശ്യമായ ഘടകമാണ് അസംസ്‌കൃത വസ്തുക്കള്‍. അത്തരത്തില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനും ഉല്‍പ്പന്നം നിര്‍മ്മിക്കുവാന്‍ ചേര്‍ത്ത സാധനങ്ങളുടെ മൂല്യത്തിനും ജി എസ് ടി നല്‍കേണ്ടി വരും.

സേവനദാതാവ്: ഉല്‍പ്പന്നത്തിന് അടച്ച തുകയും അതില്‍ ചേര്‍ത്ത സാധനങ്ങളുടെ മൂല്യത്തിനും ജി എസ് ടി നല്‍കണം. എന്നാല്‍ നിര്മ്മാതാവ് അടച്ച നികുതി മൊത്തത്തില്‍ നല്‍കേണ്ട. ജി എസ് ടി-യില്‍ നിന്ന് കുറയ്ക്കാം

ചില്ലറ വ്യാപാരി: വിതരണക്കാരനില്‍ നിന്ന് വാങ്ങിയ ഉല്‍പ്പന്നത്തിനും മാര്‍ജിനും നികുതി അടയ്ക്കണം. എങ്കിലും ചില്ലറ വ്യാപാരി അടച്ച നികുതി മൊത്തത്തിലുള്ള ജി എസ് ടിയില്‍ നിന്ന് കുറയ്ക്കാന്‍ കഴിയും.

ഉപഭോക്താവ്: വാങ്ങുന്ന ഉല്‍പ്പന്നത്തിന് ജി എസ് ടി നല്‍കണം.

Tags:    

Similar News