1ജി, 2ജി, 3ജി ഇവ വെറും നമ്പറുകൾ മാത്രമല്ല

1ജി, 2ജി, 3ജി എന്നീ അക്ഷരങ്ങളിലെ 'ജി' സൂചിപ്പിക്കുന്നത് ജനറേഷന്‍ ആണെന്ന്
എല്ലാവര്‍ക്കുമറിയാം

Update: 2022-01-27 21:36 GMT

1ജി, 2ജി, 3ജി എന്നീ അക്ഷരങ്ങളിലെ 'ജി' സൂചിപ്പിക്കുന്നത് ജനറേഷന്‍ ആണെന്ന്
എല്ലാവര്‍ക്കുമറിയാം. ഇങ്ങനെ ഓരോ ജനറേഷനുകള്‍ മാറി വരുമ്പോള്‍ എന്തു
മാറ്റമാണ് സംഭവിക്കുന്നതെന്ന് അറിയാമോ? സാങ്കേതിക വിദ്യയുടെ വലിയൊരു
അപ്‌ഡേഷനാണ് ഇവിടെ നടക്കുന്നത്. ഓരോ തലമുറയും ടെലിഫോണ്‍ നെറ്റ്വര്‍ക്ക് മാനദണ്ഡങ്ങളുടെ ഒരു കൂട്ടം എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ഒരു മൊബൈല്‍ ഫോണ്‍ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ സാങ്കേതിക മികവിനെയാണ് ലളിതമായി ഈ അക്ഷരം വിശദീകരിക്കുന്നത്.

ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏതു ഉപകരണത്തിലും ഹോം സ്‌ക്രീനിലെ സിഗ്‌നല്‍
ബാറിന് തൊട്ടടുത്തുള്ള 2ജി, 3ജി, 4ജി തുടങ്ങിയ അക്ഷരങ്ങളില്‍ കാണിച്ചിരിക്കുന്ന സിഗ്‌നലാണ് ഇന്റര്‍നെറ്റിന്റെ വേഗതയെ സൂചിപ്പിക്കുന്നത്. വേഗത കൂടുന്നു എന്നത് കൊണ്ട് ആ വേഗത കൈവരിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഏറ്റവും പുതിയതാണെന്നാണ് അര്‍ത്ഥമാക്കുന്നത്.

ഉദാഹരണത്തിന് 1ജി 2.4 കെബിപിഎസ് ഓഫര്‍ ചെയ്യുമ്പോള്‍, 2ജി 64കെബിപിഎസ് നല്‍കുന്നു. ഇത് ജിഎസ്എം അടിസ്ഥാനമാക്കിയാണ്
പ്രവര്‍ത്തിക്കുന്നത്. 3ജി 144 കെബിപിഎസ് -2 എംബിപിഎസ് ഓഫര്‍ ചെയ്യുന്നു, അതേസമയം 4ജി 100 എംബിപിഎസ് - 1 ജിബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നു. ഇത് എല്‍ടിപി (Long Term Evolution) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഓരോ പുതിയ തലമുറ സേവനങ്ങളും വലിയൊരു ചുവടുവെപ്പിനെയാണ്
പ്രതിനിധീകരിക്കുന്നത്. ഈ യാത്ര 1979 ല്‍ 1ജി യില്‍ നിന്നാരംഭിച്ച് ഇന്ന്
5ജിയിലെത്തി നില്‍ക്കുകയാണ്. ഓരോ തലമുറകള്‍ക്കും ജി ടെര്‍മിനോളജി
ഉപയോഗിക്കുന്നതിന് പാലിക്കേണ്ട കൃത്യമായ മാനദണ്ഡങ്ങളുണ്ട്. 2ജി അല്ലെങ്കില്‍
രണ്ടാം തലമുറ പുറത്തിറങ്ങുന്നത് വരെ വയര്‍ലെസ് സാങ്കേതികവിദ്യ
തിരിച്ചറിയാന്‍ 1ജി ഉപയോഗിച്ചിരുന്നില്ല. വയര്‍ലെസ് നെറ്റ്വര്‍ക്കുകള്‍ അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ സാങ്കേതികവിദ്യയില്‍ തന്നെ വന്‍ കുതിച്ചുചാട്ടം ഉണ്ടായി.

1ജി - ആദ്യ തലമുറ

സെല്‍ ഫോണ്‍ സാങ്കേതികവിദ്യയുടെ ആദ്യ തലമുറയായിരുന്നു 1ജി. വാണിജ്യ
സെല്ലുലാര്‍ നെറ്റ്വര്‍ക്കിന്റെ ആദ്യ തലമുറ 70-കളുടെ അവസാനത്തിലാണ്
അവതരിപ്പിക്കുന്നത്. 1987-ല്‍ ടെലികോം (ഇന്ന് ടെല്‍സ്ട്ര എന്നറിയപ്പെടുന്നു)
അവതരിപ്പിച്ചു. ഓസ്ട്രേലിയില്‍ 1ജി അനലോഗ് സിസ്റ്റം ഉപയോഗിച്ച് ആദ്യത്തെ
സെല്ലുലാര്‍ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് ആരംഭിച്ചു. 1 ജി ഒരു അനലോഗ്
സാങ്കേതികവിദ്യയാണ്. ഫോണുകള്‍ക്ക് പൊതുവെ മോശം ബാറ്ററി ലൈഫും, ശബ്ദ
നിലവാരവുമായിരുന്നു. സംസാരത്തിനിടെ കോളുകള്‍ ഇടിയുകയും ചെയ്യും.
1980-കളില്‍ അവതരിപ്പിക്കപ്പെട്ട അനലോഗ് ടെലികമ്മ്യൂണിക്കേഷന്‍
മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു പ്രവര്‍ത്തനം. 1ജി യുടെ പരമാവധി വേഗത 2.4 കെബിപിഎസ് ആയിരുന്നു.

2ജി - രണ്ടാം തലമുറ

രണ്ട് മൊബൈല്‍ ടെലിഫോണ്‍ സംവിധാനങ്ങള്‍ (1ജി, 2ജി) തമ്മിലുള്ള പ്രധാന
വ്യത്യാസം, 1ജി നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ അനലോഗും 2 ജി നെറ്റ്വര്‍ക്കുകള്‍ ഡിജിറ്റലുമാണ് എന്നതാണ്. ഈ തലമുറയുടെ പ്രധാന ലക്ഷ്യം സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയ ചാനല്‍ നല്‍കുക എന്നതായിരുന്നു. സിഡിഎംഎ/ജിഎസ്എം എന്നീ സംവിധാനങ്ങള്‍ നടപ്പിലാക്കി. എസ്എംഎസ്‌നഎംഎംഎസ് തുടങ്ങിയ ചെറിയ ഡാറ്റ സേവനങ്ങള്‍ ഈ തലമുറ നല്‍കി.


രണ്ടാം തലമുറ 2ജി സെല്ലുലാര്‍ ടെലികോം നെറ്റ്വര്‍ക്കുകള്‍ 1991-ല്‍
ഫിന്‍ലാന്‍ഡിലെ റേഡിയോലിഞ്ച (ഇപ്പോള്‍ എലിസ ഓവൈജെ-ന്റെ ഭാഗം) ജിഎസ്എം നിലവാരത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആണാരംഭിക്കുന്നത്. മള്‍ട്ടിപ്ലക്സിംഗ് വഴി ഒരു ചാനലില്‍ ഒന്നിലധികം ഉപയോക്താക്കളെ അനുവദിച്ചുകൊണ്ട് 2ജി സേവനങ്ങള്‍ കൈവരിക്കാനാകും. 2ജി സെല്ലുലാര്‍ ഫോണുകള്‍ അടിസ്ഥാന കോളിങ്ങിനോടൊപ്പം ഡാറ്റയ്ക്കും ഉപയോഗിക്കാന്‍ തുടങ്ങി. എസ്എംഎസ്, ഇന്റേണല്‍ റോമിംഗ്, കോണ്‍ഫറന്‍സ് കോളുകള്‍, കോള്‍ ഹോള്‍ഡ്, സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബില്ലിംഗ് എന്നിങ്ങനെ നമ്മള്‍ ഇന്നും ഉപയോഗിക്കുന്ന അടിസ്ഥാന സേവനങ്ങളില്‍ പലതും ഈ കാലത്താണ് തുടങ്ങിയതാണ്. ജിഎസ്എം എവല്യൂഷനുള്ള (എഡ്ജ്) ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ് (ജിപിആര്‍എസ്) ഉപയോഗപ്പെടുത്തിയ 2ജി യുടെ പരമാവധി വേഗത 50 കെബിപിഎസ് തൊട്ട് 1 എംബിപിഎസ് വരെ ആയിരുന്നു.

3ജി- മൂന്നാം തലമുറ

വെബ് ബ്രൗസിംഗ്, ഇമെയില്‍, വീഡിയോ ഡൗണ്‍ലോഡ്, ചിത്രങ്ങള്‍ പങ്കിടല്‍, മറ്റ്
സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യകള്‍ ഇതൊക്കെ അവതരിപ്പിച്ചത് മൂന്നാം
തലമുറയിലാണ്. 2001-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട, മൂന്നാം
തലമുറ മൊബൈല്‍ ആശയവിനിമയത്തിനായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍,
മികച്ച സൗണ്ട് ക്വാളിറ്റിയും ഡാറ്റാ ശേഷിയും സുഗമമാക്കുക, വിപുലമായ
ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുക, കുറഞ്ഞ ചെലവില്‍ ഡാറ്റാ ട്രാന്‍സ്മിഷന്‍
വര്‍ദ്ധിപ്പിക്കുക എന്നിവയായിരുന്നു.

3ജി സ്റ്റാന്‍ഡേര്‍ഡ് അതിന്റെ പ്രധാന നെറ്റ്വര്‍ക്ക് ആര്‍ക്കിടെക്ചറായി യുഎംടിഎസ് എന്ന പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. യൂണിവേഴ്‌സല്‍ മൊബൈല്‍
ടെലികമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്നതിന്റെ ചുരുക്കെഴുത്താണ് യുഎംടിഎസ്.
മൊബൈല്‍ ഉപകരണങ്ങള്‍ക്കും മൊബൈല്‍ ടെലികമ്മ്യൂണിക്കേഷനുകള്‍ക്കുമായി ഉപയോഗിക്കുന്ന ഒരു കൂട്ടം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ഇന്റര്‍നാഷണല്‍ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍സ്-2000 (ഐഎംടി-2000) സ്‌പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമായി സേവനങ്ങളും നെറ്റ്വര്‍ക്കുകളും ആണ് ഈ തലമുറയില്‍ ഉപയോഗിച്ചത്. ഐഎംടി-2000 നിശ്ചയിച്ചിട്ടുള്ള ആവശ്യകതകളില്‍ ഒന്ന്, 3ജി സേവനം എന്ന് പറയാനുള്ള വേഗത കുറഞ്ഞത് 200 കെബിപിഎസ് ആയിരിക്കണം എന്നതാണ്.

3ജി-യില്‍ മള്‍ട്ടിമീഡിയ സേവനങ്ങളും സ്ട്രീമിംഗും കൂടുതല്‍ മെച്ചപ്പെട്ടു. ഒരു
കോളിനിടയില്‍ ഓഡിയോ കംപ്രസ് മെച്ചപ്പെടുത്തി ഫ്രീക്വന്‍സി
സ്‌പെക്ട്രത്തിന്റെ കാര്യക്ഷമത 3ജി യില്‍ വര്‍ദ്ധിപ്പിച്ചു. അതിനാല്‍ ഒരേ
ഫ്രീക്വന്‍സി ശ്രേണിയില്‍ ഒരേസമയം കൂടുതല്‍ കോളുകള്‍ ചെയ്യാം. യുഎന്നിന്റെ
ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് യൂണിയന്‍ ഐഎംടി-2000 സ്റ്റാന്‍ഡേര്‍ഡിന് 'യഥാര്‍ത്ഥ' 3ജി യ്ക്ക് 2എംബിപിഎസിന്റെ സ്റ്റേഷണറി വേഗതയും 384 കെബിപിഎസിന്റെ മൊബൈല്‍ വേഗതയും ആണ് നിജപ്പെടുത്തിയത്. എച്ച്എസ്പിഎ+ സംവിധാനത്തിലാണെങ്കില്‍ അത് 21.6 എംബിപിഎസ് വേഗത ആണ്.

4ജി കൊണ്ടുവരുന്നതിനായി കൂടുതല്‍ സവിശേഷതകള്‍ അവതരിപ്പിച്ചതിനാല്‍ 2ജി പോലെ, 3ജി 3.5ജി, 3.75ജി എന്നിങ്ങനെയും അപ്‌ഡേ്ഷനുകള്‍ ഉണ്ടായി. ഒരു 3ജി ഫോണിന് 4ജി നെറ്റ്വര്‍ക്കിലൂടെ ആശയവിനിമയം നടത്താന്‍ കഴിയില്ല, എന്നാല്‍ പുതിയ തലമുറ ഫോണുകള്‍ പ്രായോഗികമായി എപ്പോഴും രൂപകല്‍പ്പന
ചെയ്തിരിക്കുന്നത് പിന്നോക്ക തലമുറകളും പൊരുത്തപ്പെടുന്ന തരത്തിലാണ്,
അതിനാല്‍ 4ജി ഫോണിന് 3ജി അല്ലെങ്കില്‍ 2ജി നെറ്റ്വര്‍ക്ക് വഴി ആശയവിനിമയം
നടത്താനാകും.

Tags:    

Similar News