വളര്‍ത്തു മൃഗങ്ങൾക്കും ഇന്‍ഷുറന്‍സ് എടുക്കാം

വളര്‍ത്തു മൃഗങ്ങള്‍ പലരുടെയും വീടുകളിൽ  അംഗങ്ങള്‍ പോലെയാണ്. നമ്മള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതു പോലെ തന്നെ  വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുകയെന്നത് ഇന്ന് വളരെ ചെലവേറിയ ഒരു കാര്യമാണ്. വാക്‌സിനേഷന്‍, ടിക്ക് ട്രീറ്റ്‌മെന്റ്, ഗ്രൂമിംഗ് മുതലായവയ്ക്ക് വര്‍ഷത്തില്‍ 10,000 രൂപ മുതല്‍ 54,000 രൂപ വരെ ചെലവുവരും. കൂടാതെ മൃഗഡോക്‌ടറുടെ  ഫീസ്, മെഡിക്കല്‍, ശസ്ത്രക്രിയാ ചെലവുകൾ ഒക്കെ വളരെ ഉയര്‍ന്നതാണ്. വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ വളര്‍ത്തുമൃഗങ്ങളുടെ ചെലവുകള്‍ ഇന്ന് പലര്‍ക്കും തലവേദനയാണ്.  […]

Update: 2022-01-31 04:21 GMT

വളര്‍ത്തു മൃഗങ്ങള്‍ പലരുടെയും വീടുകളിൽ അംഗങ്ങള്‍ പോലെയാണ്. നമ്മള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതു പോലെ തന്നെ വീട്ടില്‍...

വളര്‍ത്തു മൃഗങ്ങള്‍ പലരുടെയും വീടുകളിൽ അംഗങ്ങള്‍ പോലെയാണ്. നമ്മള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതു പോലെ തന്നെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം.

വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുകയെന്നത് ഇന്ന് വളരെ ചെലവേറിയ ഒരു കാര്യമാണ്. വാക്‌സിനേഷന്‍, ടിക്ക് ട്രീറ്റ്‌മെന്റ്, ഗ്രൂമിംഗ് മുതലായവയ്ക്ക് വര്‍ഷത്തില്‍ 10,000 രൂപ മുതല്‍ 54,000 രൂപ വരെ ചെലവുവരും. കൂടാതെ മൃഗഡോക്‌ടറുടെ ഫീസ്, മെഡിക്കല്‍, ശസ്ത്രക്രിയാ ചെലവുകൾ ഒക്കെ വളരെ ഉയര്‍ന്നതാണ്.

വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ വളര്‍ത്തുമൃഗങ്ങളുടെ ചെലവുകള്‍ ഇന്ന് പലര്‍ക്കും തലവേദനയാണ്. ഇങ്ങനെ അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് മികച്ച മെഡിക്കല്‍, നിയമസഹായങ്ങള്‍ നേടിക്കൊടുക്കാന്‍ പെറ്റ് ഇന്‍ഷുറന്‍സിലൂടെ സാധിക്കും.

തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനവും അവയുടെ ഗ്രുമിങ്ങിനും ചികിത്സകൾക്കുമായി ആളുകള്‍ ചെലവാക്കുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് പെറ്റ് ഇന്‍ഷുറന്‍സിന്റെ ആവശ്യകത വര്‍ധിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനകം തന്നെ ജനപ്രിയമായ ഈ സമ്പ്രദായം ഇപ്പോള്‍ ഇന്ത്യയിലും പ്രചരിച്ചു തുടങ്ങിയിരിക്കുന്നു.

 

Tags:    

Similar News