കാലാവസ്ഥാ വ്യതിയാനവും ഇന്‍ഷുറന്‍സ് പരിധിയില്‍, മാന്തോപ്പുകള്‍ക്ക് വിള ഇന്‍ഷുറസ്

  പഴങ്ങളുടെ രാജാവായ മാമ്പഴത്തെ ഇഷ്ടമല്ലാത്തരവായി ആരാണുണ്ടാകുക. പ്രത്യേകിച്ച ഫലവര്‍ഗങ്ങളോട് പ്രിയമുള്ള മലയാളികള്‍ക്കിടയില്‍. മാമ്പഴ പ്രേമികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ സന്തോഷിക്കാവുന്ന ഈ വാര്‍ത്ത ശ്രദ്ധിക്കൂ. കാലാവസ്ഥ അധിഷ്ഠിതമായ വിള ഇന്‍ഷുറന്‍സില്‍ മാന്തോപ്പുകളേയും ഉള്‍പ്പെടുത്തി. എന്നാല്‍ കീടബാധ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെടില്ല. മാമ്പഴ കൃഷിയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 9,000 കോടി രൂപയുടെ മാമ്പഴ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. കേരളത്തില്‍ ശരാശരി 6,000 ഹെക്ടറില്‍ മാമ്പഴ കൃഷി നടക്കുന്നുണ്ടെന്നും കണക്കുകള്‍ […]

Update: 2022-08-24 00:32 GMT

 

പഴങ്ങളുടെ രാജാവായ മാമ്പഴത്തെ ഇഷ്ടമല്ലാത്തരവായി ആരാണുണ്ടാകുക. പ്രത്യേകിച്ച ഫലവര്‍ഗങ്ങളോട് പ്രിയമുള്ള മലയാളികള്‍ക്കിടയില്‍. മാമ്പഴ പ്രേമികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ സന്തോഷിക്കാവുന്ന ഈ വാര്‍ത്ത ശ്രദ്ധിക്കൂ. കാലാവസ്ഥ അധിഷ്ഠിതമായ വിള ഇന്‍ഷുറന്‍സില്‍ മാന്തോപ്പുകളേയും ഉള്‍പ്പെടുത്തി. എന്നാല്‍ കീടബാധ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെടില്ല.

മാമ്പഴ കൃഷിയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 9,000 കോടി രൂപയുടെ മാമ്പഴ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. കേരളത്തില്‍ ശരാശരി 6,000 ഹെക്ടറില്‍ മാമ്പഴ കൃഷി നടക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം കാലം തെറ്റിയ മഴ, വരള്‍ച്ച, മഞ്ഞു വീഴ്ച്ച തുടങ്ങിയവ മൂലമുള്ള നഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇനി ഒക്ടോബറിലാണ് മാമ്പഴത്തിന്റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ഒരു ഹെക്ടറിന് 7,500 രൂപ വരെ പ്രീമിയം ലഭിക്കും. 2019ല്‍ പ്രളയമുണ്ടായ സമയത്തുള്‍പ്പടെ കേരളത്തിലെ മാമ്പഴ കൃഷി കനത്ത പ്രതിസന്ധി നേരിട്ടിരുന്നു.

 

കേരളത്തിലെ മാമ്പഴമാണ് സീസണില്‍ ആദ്യമായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. രാജ്യത്ത് മുന്തിയ മാമ്പഴ ഉത്പാദകര്‍ ഉത്തര്‍പ്രദേശ് ആകെ ഉത്പാദനത്തിന്റെ 23.58 ശതമാനവും സംഭാവനചെയ്യുന്നു. ഏകദേശം 3.23 ലക്ഷം ടണ്‍ ആണ് കേരളത്തിൻറെ പങ്ക്. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് പാലക്കാടാണ് വ്യാപകമായി മാമ്പഴത്തോട്ടങ്ങള്‍ ഉള്ളത്.

 

Tags:    

Similar News