പെറ്റ് ഇൻഷ്വറൻസ് പല തരം

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കന്നുകാലികള്‍ പോലെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് നല്‍കാറുണ്ട്. കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നല്‍കിയിരുന്നത്. സ്വകാര്യമേഖലയിലെ ഇന്‍ഷുറര്‍മാര്‍ വളര്‍ത്തുമൃഗങ്ങളുടെ മരണത്തിനെതിരായ സംരക്ഷണം മാത്രമല്ല നല്‍കുന്നത്. യാത്രാവേളകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, രോഗങ്ങള്‍, തേഡ്-പാര്‍ട്ടി ബാധ്യതകള്‍, മോഷ്‌ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുക, ഡോഗ് ഷോകള്‍ക്കുള്ള ചെലവ് എന്നിവയെല്ലാം ചില ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുന്നു. താഴെപ്പറയുന്ന വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകള്‍ നിലവില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായുണ്ട്. ഡോഗ് ഇന്‍ഷുറന്‍സ് മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് വളര്‍ത്തുനായ്ക്കള്‍. 29 ദശലക്ഷത്തോളം […]

Update: 2022-01-31 04:35 GMT

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കന്നുകാലികള്‍ പോലെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് നല്‍കാറുണ്ട്....

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കന്നുകാലികള്‍ പോലെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് നല്‍കാറുണ്ട്. കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നല്‍കിയിരുന്നത്.

സ്വകാര്യമേഖലയിലെ ഇന്‍ഷുറര്‍മാര്‍ വളര്‍ത്തുമൃഗങ്ങളുടെ മരണത്തിനെതിരായ സംരക്ഷണം മാത്രമല്ല നല്‍കുന്നത്. യാത്രാവേളകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, രോഗങ്ങള്‍, തേഡ്-പാര്‍ട്ടി ബാധ്യതകള്‍, മോഷ്‌ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുക, ഡോഗ് ഷോകള്‍ക്കുള്ള ചെലവ് എന്നിവയെല്ലാം ചില ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുന്നു. താഴെപ്പറയുന്ന വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകള്‍ നിലവില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായുണ്ട്.

ഡോഗ് ഇന്‍ഷുറന്‍സ്

മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് വളര്‍ത്തുനായ്ക്കള്‍. 29 ദശലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളുള്ള ഇന്ത്യയില്‍, ഈ സംഖ്യയുടെ ഭൂരിഭാഗവും വളര്‍ത്തുനായ്ക്കളാണ്.

കോവിഡ് മഹാമാരിയുടെ വരവിനു ശേഷം ഇതില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നായകളെ വളര്‍ത്തുന്നവര്‍ക്ക് അവയുടെ ആരോഗ്യ പരിരക്ഷക്കായി നല്ല തുക ചെലവു വരും. ഇന്‍ഷുറന്‍സ് പോളിസി കവറേജുള്ള നായ്ക്കളുടെ പല ചെലവുകളും ഇതിന്റെ കീഴില്‍ ഉള്‍പ്പെടുന്നു.

ക്യാറ്റ് ഇന്‍ഷുറന്‍സ്

നിങ്ങളുടെ അരുമകളായ പൂച്ചകള്‍ക്കുണ്ടാകുന്ന വിവധതരം അപകടങ്ങളില്‍ നിന്നും മറ്റും സംരക്ഷണമേകാന്‍ ഈ ഇന്‍ഷുറന്‍സിലൂടെ സാധിക്കുന്നു.

രണ്ട് മാസം മുതല്‍ പത്തു വയസ്സുവരെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് പെറ്റ് ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. ഇവയുടെ പ്രായം, ഇനം, വലിപ്പം, എന്നിവയെ ആശ്രയിച്ച് ഇന്‍ഷുറന്‍സ് പ്ലാനിന്റെ പ്രീമിയം വ്യത്യാസപ്പെടും. നായ്ക്കളെ സംബന്ധിച്ച് സ്വദേശി, വിദേശി, സങ്കരയിനം എന്നിവയ്ക്കും പ്ലാനുകളില്‍ വ്യത്യാസമുണ്ട്.

Tags:    

Similar News