വില്‍പ്പനയും, നിക്ഷേപവും വര്‍ധിച്ചു; എല്‍ഐസിയുടെ വരുമാനത്തില്‍ വര്‍ധന

ഐപിഒയിലൂടെ 20,530 കോടിയിലധികം രൂപ സമാഹരിച്ച കമ്പനി, ജൂണില്‍ റിപ്പോര്‍ട്ട ചെയ്തത് 682.9 കോടി രൂപയുടെ അറ്റാദായമാണ്. ലാഭത്തിലെ വര്‍ധനയ്ക്കുള്ള മറ്റൊരു കാരണം ഏജന്റുമാരുടെയും,. ജീവനക്കാരുടെയും കമ്മീഷനടക്കമുള്ള ചെലവുകളില്‍ വന്ന കുറവാണ്. അവലോകന പാദത്തില്‍ ഏജന്‍സി കമ്മീഷനുകള്‍ ഏകദേശം പകുതിയായി കുറഞ്ഞ് ഒരു വര്‍ഷം മുമ്പത്തെ 10,896 കോടി രൂപയില്‍ നിന്ന് 5,844 കോടി രൂപയിലേക്ക് എത്തി

Update: 2022-11-13 05:59 GMT

lic share news and analysis

മുംബൈ: എല്‍ഐസിയുടെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ അറ്റ വരുമാനത്തില്‍ ഇരട്ടിയിലധികം വര്‍ധന. കമ്പനിയുടെ പ്രീമിയം വരുമാനത്തിലെ 27 ശതമാനം നേട്ടത്തോടൊപ്പം, അക്കൗണ്ടിംഗ് നയങ്ങളിലെ മാറ്റങ്ങളും അറ്റ വരുമാനം മുന്‍ വര്‍ഷത്തെ 1,434 കോടി രൂപയില്‍ നിന്നും 15,952 കോടി രൂപയാകാന്‍ സഹായിച്ചു. അറ്റ വരുമാനത്തിലെ വര്‍ധന നിക്ഷേപങ്ങളിലെ 40 ശതമാനത്തിലധികം ലാഭത്തില്‍ നിന്നുമാണ്. എന്നാല്‍ മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 6,961.14 കോടി രൂപയുടെ നിക്ഷേപമുണ്ടായപ്പോള്‍ ഈ വര്‍ഷം ഇത് കുറഞ്ഞ് 6,789.61 കോടി രൂപയിലേക്കെത്തി.

മെയ്മാസത്തിലെ കമ്പനിയുടെ ഐപിഒയ്ക്ക് ശേഷമുള്ള വരുമാന കണക്കുകളാണ് ജൂണില്‍ പുറത്തു വന്നത്. ഐപിഒയിലൂടെ 20,530 കോടിയിലധികം രൂപ സമാഹരിച്ച കമ്പനി, ജൂണില്‍ റിപ്പോര്‍ട്ട ചെയ്തത് 682.9 കോടി രൂപയുടെ അറ്റാദായമാണ്. ലാഭത്തിലെ വര്‍ധനയ്ക്കുള്ള മറ്റൊരു കാരണം ഏജന്റുമാരുടെയും,. ജീവനക്കാരുടെയും കമ്മീഷനടക്കമുള്ള ചെലവുകളില്‍ വന്ന കുറവാണ്. അവലോകന പാദത്തില്‍ ഏജന്‍സി കമ്മീഷനുകള്‍ ഏകദേശം പകുതിയായി കുറഞ്ഞ് ഒരു വര്‍ഷം മുമ്പത്തെ 10,896 കോടി രൂപയില്‍ നിന്ന് 5,844 കോടി രൂപയിലേക്ക് എത്തി. ജീവനക്കാരുടെ ചെലവ് 24,157.5 കോടിയില്‍ നിന്ന് 16,474.76 കോടി രൂപയിലേക്കും. ബിസിനസ് വളര്‍ച്ചയുടെ സൂചനയായ ഒന്നാം വര്‍ഷത്തില്‍ പ്രീമിയം 8,198.30 കോടിയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 9,124.7 കോടി രൂപയായി ഈ പാദത്തില്‍.

അറ്റ പ്രീമിയം വരുമാനം 1.04 ലക്ഷം കോടിയില്‍ നിന്ന് 1.32 ലക്ഷം കോടി രൂപയായി. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1.87 ലക്ഷം കോടി രൂപയില്‍ നിന്ന് 2.22 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വെള്ളിയാഴ്ച്ച എല്‍ഐസി ഓഹരികള്‍ 1.7 ശതമാനം നേട്ടത്തോടെ 628 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് ലിസ്റ്റിംഗ് തുകയായ 940 രൂപയില്‍ നിന്നും 30 ശതമാനം താഴെയാണ്.

Tags:    

Similar News