എംഎസ്എംഇ മേഖലയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കരിച്ച പദ്ധതി

എംഎസ്എംഇ കോംപറ്റീറ്റീവ് (ലീന്‍) സ്‌കീം എന്നാണ് പദ്ധതി അറിയപ്പെടുക.

Update: 2023-03-11 05:28 GMT



എംഎസ്എംഇ മേഖലയെ കൂടുതല്‍ മത്സാരാതിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നു. സംരംഭകര്‍ക്കും മറ്റും സഹായ ധനമടക്കമുളള കാര്യങ്ങളില്‍ പുതിയ സ്‌കീമില്‍ വ്യത്യാസമുണ്ടാകും. എംഎസ്എംഇ കോംപറ്റീറ്റീവ് (ലീന്‍) സ്‌കീം എന്നാണ് പദ്ധതി അറിയപ്പെടുക.

പുതിയ സ്‌കീമില്‍ സംരംഭം തുടങ്ങാനുളള ചെലവിന്റെ 90 ശതമാനം കേന്ദ്ര വിഹിതമായിരിക്കും. നിലവില്‍ ഇത് 80 ശതമാനമാണ്. നേരത്തെ പദ്ധതി പ്രവര്‍ത്തന പഥത്തിലെത്തിക്കുന്നതിനുള്ള സമയം 18 മാസമായിരുന്നത് ഇപ്പോള്‍ 20 മാസമാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത്.

അടിസ്ഥാന ( 2 മാസം) ഇന്റര്‍മീഡിയേറ്റ് (6 മാസം), അഡ്വാന്‍സ്ഡ് (12 മാസം) എന്നിങ്ങനെയാണ് പദ്ധതി നടത്തിപ്പിന്റെ വിഭജനകാലം.

പരിഷ്‌കരിച്ച സ്‌കീം രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ മാനുഫാക്ചറിംഗ് മേഖലയ്ക്കാവും മുന്‍ഗണന. രണ്ടാമത്തതില്‍ സര്‍വീസ് സെക്ടറിനെ കൂടി ഉള്‍ക്കൊള്ളും.


Tags:    

Similar News