ഹൈബ്രിഡ് ഫണ്ടുകൾ ആർക്കാണ് അനുയോജ്യം? വിവിധ ഫണ്ടുകളെ അറിയാം

Update: 2023-07-05 06:59 GMT

മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും നല്ല നിക്ഷേപ മാർഗമാണെന്ന് നിക്ഷേപകർ തിരിച്ചറിയുന്നുണ്ട് . സമ്പത്ത് വേഗത്തിൽ വളരുന്നതിനുള്ള മികച്ച മാർഗ്ഗമാണു മൂച്വൽ ഫണ്ടുകൾ. ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത് വിദഗ്ധനായ ഫണ്ട്‌ മാനേജർ ആയിരിക്കും. അതിനാൽ ഫണ്ടുകൾ തെരെഞ്ഞെടുക്കുന്നതിൽ വരാവുന്ന ആശയ കുഴപ്പങ്ങൾ ഇതുവഴി ഒഴിവാകുന്നു.

മ്യൂച്വൽ ഫണ്ടിൽ വിവിധതരം ഫണ്ടുകളുണ്ട്. ഹൈബ്രിഡ് ഫണ്ടുകൾ അതിൽ മികച്ച ഒരു നിക്ഷേപ മാർഗമാണ്. ഡെറ്റ്, ഇക്വിറ്റി, സ്വർണം മറ്റു അസറ്റ് ക്ലാസുകൾ എന്നിവയിൽ നിക്ഷേപിച്ച് പോർട്ട്‌ ഫോളിയോ വൈവിധ്യവത്കരിക്കുന്നതിലൂടെ നിക്ഷേപകരുടെ റിസ്ക് കുറക്കുന്നു. ഹൈബ്രിഡ് ഫണ്ടുകൾ ഡെറ്റ് ഫണ്ടുകളെക്കാൾ നിക്ഷേപകന് നേട്ടം ഉണ്ടാക്കാൻ സഹായിക്കാറുണ്ട്.

അസറ്റ് അലൊക്കേഷന് അനുസരിച്ച് വിവിധതരം ഹൈബ്രിഡ് ഫണ്ടുകൾ നിക്ഷേപകർക്ക് ലഭ്യമാണ്.

അഗ്രസ്സീവ്  ഹൈബ്രിഡ് ഫണ്ട്

അഗ്രസ്സീവ് ഹൈബ്രിഡ് ഫണ്ടുകൾ ഇക്വിറ്റിയിലും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിലും നിക്ഷേപിക്കുന്നു. ഡെറ്റിലും മണി മാർക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്നതിനു ഒരു ഭാഗം നീക്കിവെക്കുന്നു. ഭൂരിഭാഗവും സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നത് കൊണ്ട് റിസ്ക് താരതമ്യേനെ കൂടുതൽ ആയിരിക്കും. റിസ്ക് എടുക്കാൻ കഴിയുന്നവർക്കാണ് ഈ മ്യൂച്വൽ ഫണ്ട് അനുയോജ്യം.

കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ട്

പ്രധാനമായും ഡെബ്റ്റ്  ഉപകരണങ്ങളിൽ  കൺസർവേറ്റീവ് ഹൈബ്രിഡ് ഫൈണ്ടുകൾ നിക്ഷേപിക്കുന്നത് . അസറ്റിന്റെ 75 ശതമാനം മുതൽ 90 ശതമാനം വരെ സ്ഥിര വരുമാനം ലഭിക്കുന്ന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു. ബാക്കി സ്റ്റോക്കുകളിലും ഇക്വിറ്റികളിലുമായി നിക്ഷേപിക്കും. ഈ ഫണ്ട് ആഗ്ഗ്രെസ്സീവ് ഹൈബ്രിഡ് ഫണ്ടുകളെക്കാൾ റിസ്ക് കുറവ് ആയതിനാൽ അങ്ങനെയുള്ള നിക്ഷേപകർക്ക് അനുയോജ്യമായിരിക്കും.

ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ട്

നിലവിലെ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി സ്റ്റോക്കുകളിലും ഡെറ്റ് ഫണ്ടുകളിലും നിക്ഷേപിക്കുന്നു. വിപണി സാഹചര്യങ്ങൾ പരിഗണിക്കാതെ ഉയർന്ന റിസ്ക്-അഡ്ജസ്റ്റ് റിട്ടേൺസ് ആഗ്രഹിക്കുന്ന ദീർഘകാല നിക്ഷേപകർക്ക് ഈ ഫണ്ട് പരിഗണിക്കാം.

ആർബിട്രേജ് ഫണ്ടുകൾ

വിപണികൾ തമ്മിലുള്ള ഹ്രസ്വകാല വില വ്യത്യാസങ്ങളിൽ നിന്ന് ലാഭം നേടാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ ഫണ്ടുകൾ സ്വീകരിക്കാം. ഈ ഫണ്ടുകൾ ഇക്വിറ്റികൾ പണമായി വാങ്ങുകയും ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ വിൽക്കുകയും ചെയ്യുന്നു. ആർബിട്രേജ് ഫണ്ടുകൾ അവരുടെ മൊത്ത ആസ്തിയുടെ 65 ശതമാനം എങ്കിലും ഇക്വിറ്റികളിലും ബാക്കി ഡെറ്റ്, മണി മാർക്കറ്റ് ഉപകരണങ്ങളിലും തന്ത്രപരമായി നിക്ഷേപിക്കുന്നു.

ആരാണ് നിക്ഷേപിക്കേണ്ടത്?

ഒരു പോർട്ട്‌ഫോളിയോയ്ക്കുള്ളിൽ സ്റ്റോക്കുകളും ബോണ്ടുകളും പോലുള്ള വ്യത്യസ്ത അസറ്റ് ക്ലാസുകൾ സംയോജിപ്പിക്കുന്ന നിക്ഷേപ ഫണ്ടുകളാണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ട് വിപണിയിൽ ആദ്യമായി നിക്ഷേപിക്കുന്നവർക്ക് ഹൈബ്രിഡ് ഫണ്ടുകൾ ഗുണം ചെയ്യും.

ഹൈബ്രിഡ് ഫണ്ടുകൾ 12 മുതൽ 20ശതമാനം വരെ റിട്ടേൺ നൽകുന്നുവെന്നു വിദഗ്ദർ പറയുന്നു. ഇവ ഡെറ്റ് ഫൗണ്ടുകളേക്കാൾ മികച്ച നേട്ടം നൽകുന്നു. റിട്ടയേർഡ് ജീവനക്കാരാണെങ്കിൽ കൺ സെർവറ്റീവ് ഹൈബ്രിഡ് ഫണ്ടുകൾ മികച്ച നിക്ഷേപ മാർഗം ആണ്

Tags:    

Similar News