പാന്‍കാര്‍ഡ് ഇല്ലാതെ ഈ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അസാധ്യം

12 ഓളം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാര്‍ഡ് നിര്‍ബന്ധമാണ്. ഇത് ഇല്ലെങ്കില്‍ ഇത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ ഫോം 60 ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്.

Update: 2022-01-18 01:01 GMT

നികുതിദായകര്‍ക്ക് ബാധകമായ തിരിച്ചറിയല്‍ നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. ആദായ നികുതി വകുപ്പാണ്...

നികുതിദായകര്‍ക്ക് ബാധകമായ തിരിച്ചറിയല്‍ നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. ആദായ നികുതി വകുപ്പാണ് പാന്‍കാര്‍ഡ് നല്‍കുന്നത്. വ്യക്തിയുടെ നിര്‍ണായകമായ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ അത്യാവശ്യമാണ്. ഇതൊരു പത്തക്ക തിരിച്ചറിയല്‍ നമ്പറാണ്. 12 ഓളം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാര്‍ഡ് നിര്‍ബന്ധമാണ്. ഇത് ഇല്ലെങ്കില്‍ ഇത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ ഫോം 60 ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്.

  1. ബാങ്കില്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് ഇല്ലാതെ ജീവിതം തന്നെ സാധ്യമാകാത്ത അവസ്ഥയാണിന്ന്.
  2. ഏതെങ്കിലും ബാങ്കില്‍ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നുവെങ്കില്‍ ബാങ്ക് പാന്‍ ആവശ്യപ്പെടും.
  3. ഒരു സാമ്പത്തിക വര്‍ഷം 5 ലക്ഷത്തില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം നടത്തണമെങ്കിലും പാന്‍ വേണം.
  4. ഏത് തരത്തിലുള്ള വാഹനം വാങ്ങണമെങ്കിലും വില്‍ക്കണമെങ്കിലും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.
  5. ഒറ്റത്തവണ 50,000 രൂപയില്‍ അധികമുള്ള ഹോട്ടല്‍ ബില്ലുകള്‍ക്ക് കാര്‍ഡ് നല്‍കേണ്ടി വരും.
  6. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന്.
  7. മ്യൂച്ചല്‍ ഫണ്ടുകള്‍, കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ തുടങ്ങിയവ പോലുള്ള സാമ്പത്തിക ഇന്‍സ്ട്രുമെന്റ് ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്.
  8. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അടക്കേണ്ടി വരുന്ന 50,000 ത്തിന് മുകളിലുള്ള തുകയ്ക്കും പാന്‍ കാര്‍ഡിന്റെ സാന്നിധ്യം വേണം. ഇതേ ആവശ്യത്തിലേക്ക് ഒറ്റത്തവണ വിദേശ കറന്‍സി വാങ്ങാന്‍ ഇതേ തുക ചെലവാക്കിയാലും പാന്‍ നിര്‍ബന്ധം.
  9. ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതിന്.
  10. ഒറ്റത്തവണ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാട് നടക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റം.
  11. ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം എന്നുള്ള നിലയില്‍ ഒരു സാമ്പത്തിക വര്‍ഷം 50,000 ത്തില്‍ കൂടുതല്‍ അടവ് വരുന്ന ഘട്ടത്തിലും പാന്‍ കാര്‍ഡ് വേണ്ടി വരും.
  12. 10 ലക്ഷത്തിലധികം വില വരുന്ന വസ്തുക്കളുടെ വാങ്ങല്‍ അഥവാ വില്‍പന.

പാന്‍ കാര്‍ഡ് നിലവിലില്ലെന്നും വരുമാനം പരിധിയില്‍ താഴെയാണെന്നും കാണിച്ചകൊണ്ട് ഫോം 60 സത്യവാങ്മൂലം നല്‍കി ഈ ആവശ്യങ്ങള്‍ നിറവേറ്റാം. പക്ഷെ, പ്രായോഗീകം പാന്‍ കാര്‍ഡ് എടുക്കുന്നത് തന്നെയാണ്. പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പാനിന് പകരം ആധാര്‍ നമ്പര്‍ നല്‍കിയും ഇടപാട് നടത്താം.

 

Tags:    

Similar News