വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങൽ വിപണിക്ക് പ്രതികൂലം, സെൻസെക്സ് 334 പോയിന്റ് ഇടിഞ്ഞു
- ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, ഐടിസി എന്നിവ ലാഭത്തിലായി
- അദാനി എന്റർപ്രൈസസിന്റെ ഓഹരികളിൽ ചെറിയ തോതിലുള്ള നേട്ടം ഇൻട്രാ ഡേ വ്യാപാരത്തിൽ ഉണ്ടായെങ്കിലും ചുവപ്പിൽ തന്നെയാണ് അവസാനിച്ചത്
ആരംഭം മുതൽ നഷ്ടത്തിലായ വിപണിയിൽ ഇന്ന് സെൻസെക്സ് 334.98 പോയിന്റ് താഴ്ന്ന് 60,506 .90 ലും നിഫ്റ്റി 89.40 പോയിന്റ് ഇടിഞ്ഞ് 17,764.60 ലും വ്യാപാരമവസാനിപ്പിച്ചു. ക്യാപിറ്റൽ ഗുഡ്സ്, എഫ് എംസിജി ഓഹരികളിൽ മുന്നേറ്റമുണ്ടായിരുന്നെങ്കിലും മെറ്റൽ, ഊർജ ഓഹരികളിൽ വില്പന സമ്മർദ്ദം വിപണി ദുർബലമായി തുടരുന്നതിനു കാരണമായി. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും വിപണിക്ക് പ്രതികൂലമായി.
വ്യാപാരത്തിനിടയിൽ 500 പോയിന്റോളം നഷ്ടത്തിലായ സെൻസെക്സ് ഒരു ഘട്ടത്തിൽ 60,345.61 ലെത്തി.സെൻസെക്സിൽ ടാറ്റ സ്റ്റീൽ, കൊട്ടക് ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക്ക് സിമന്റ്, ടാറ്റ മോട്ടോഴ്സ്എന്നിവ നഷ്ടത്തിലായി.
ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, ഐടിസി എന്നിവ ലാഭത്തിലായി.അദാനി ഗ്രൂപ്പ് ഓഹരികളിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഒഴികെ ബാക്കി ഓഹരികളിലെല്ലാം ഇന്നും വില്പന സമ്മർദ്ദം നേരിട്ടു. അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ, അദാനി വിൽമർ എന്നിവയുടെ ഓഹരികൾ 5 ശതമാനം താഴ്ന്ന് ലോവർ സർക്യുട്ടിലെത്തി. അദാനി ട്രാൻസ്മിഷന്റെ ഓഹരികൾ 10 ശതമാനം ഇടിഞ്ഞു.
അദാനി എന്റർപ്രൈസസിന്റെ ഓഹരികളിൽ ചെറിയ തോതിലുള്ള നേട്ടം ഇൻട്രാ ഡേ വ്യാപാരത്തിൽ ഉണ്ടായെങ്കിലും ചുവപ്പിൽ തന്നെയാണ് അവസാനിച്ചത്. എന്നാൽ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഇന്ന് വ്യാപാരത്തിനിടയിൽ 9 .46 ശതമാനം ഉയർന്നു. ഗ്രൂപ്പ് 1,114 മില്യൺ ദിയല്ലറിന്റെ ഓഹരിയിന്മേലുള്ള വായ്പ മുൻകൂറായി തിരിച്ചടക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്.ഏഷ്യൻ വിപണിയിൽ ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തോടെ അവസാനിച്ചപ്പോൾ ടോക്കിയോ, സിയോൾ എന്നിവ ലാഭത്തിലായി.
യൂറോപ്യൻ വിപണി ഉച്ച കഴിഞ്ഞുള്ള സെഷനിൽ ദുർബലമായാണ് വ്യാപാരം ചെയുന്നത്.വെള്ളിയായ്ഴ്ച യു എസ് വിപണിയും നഷ്ടത്തോടെയാണ് വ്യാപാരമവസാനിപ്പിച്ചത്.വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങൽ വിപണിക്ക് പ്രതികൂലം സെൻസെക്സ് 334 പോയിന്റ് ഇടിഞ്ഞുഅന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.09 ശതമാനം വർധിച്ച് ബാരലിന് 80.01 ഡോളറായി.വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 932.44 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 65 പൈസ കുറഞ്ഞ് 82.73 ആയി.
