image

14 Dec 2025 1:22 PM IST

Stock Market Updates

എട്ട് കമ്പനികളുടെ വിപണിമൂല്യത്തില്‍ ഇടിവ്; ഒഴുകിപ്പോയത് 79,129 കോടി രൂപ

MyFin Desk

market value of eight companies declines
X

Summary

ഏറ്റവും നഷ്ടം നേരിട്ടത് ബജാജ് ഫിനാന്‍സും ഐസിഐസിഐ ബാങ്കും


ടോപ്‌ടെന്നില്‍ എട്ട് കമ്പനികളുടെ വിപണിമൂല്യത്തില്‍ ഇടിവ്. ഒഴുകിപ്പോയത് 79,129 കോടിരൂപ. ബജാജ് ഫിനാന്‍സും ഐസിഐസിഐ ബാങ്കുമാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.

കഴിഞ്ഞ ആഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക 444.71 പോയിന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞു.

ടോപ്-10 കമ്പനികളില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു.

ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം (എംക്യാപ്) 19,289.7 കോടി രൂപ ഇടിഞ്ഞ് 6,33,106.69 കോടി രൂപയായി.ഐസിഐസിഐ ബാങ്കിന്റെ മൂല്യം 18,516.31 കോടി രൂപയാണ് കുറഞ്ഞത്. ഇപ്പോള്‍ വിപണിമൂല്യം 9,76,668.15 കോടി രൂപയായി.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 13,884.63 കോടി രൂപ ഇടിഞ്ഞ് 11,87,948.11 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 7,846.02 കോടി രൂപ ഇടിഞ്ഞ് 8,88,816.17 കോടി രൂപയായും കുറഞ്ഞു. ഇന്‍ഫോസിസിന് വിപണി മൂല്യത്തില്‍ 7,145.95 കോടി രൂപ നഷ്ടമായി. അതായത് നിലവില്‍ മൂല്യം 6,64,220.58 കോടി രൂപയായി കുറഞ്ഞു.

ടിസിഎസിന്റെ വിപണി മൂലധനം 6,783.92 കോടി രൂപ കുറഞ്ഞ് 11,65,078.45 കോടി രൂപയായും എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം 4,460.93 കോടി രൂപ കുറഞ്ഞ് 15,38,558.71 കോടി രൂപയായും കുറഞ്ഞു. എല്‍ഐസിയുടെ മൂല്യം 1,201.75 കോടി രൂപ ഇടിഞ്ഞ് 5,48,820.05 കോടി രൂപയായി.

എന്നാല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എംക്യാപ് 20,434.03 കോടി രൂപ ഉയര്‍ന്ന് 21,05,652.74 കോടി രൂപയായി. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ വിപണി മൂല്യം 4,910.82 കോടി രൂപ വര്‍ധിച്ച് 5,60,370.38 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, എല്‍ഐസി എന്നിവയുണ്ട്.