ചാഞ്ചാടി തുടങ്ങി, നഷ്ടത്തില്‍ അവസാനിച്ചു

Update: 2022-11-14 11:13 GMT

share market crash prediction


ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ അവസാനിച്ച് വിപണി. എസിഐസിഐ ബാങ്ക്, ഐടിസി , റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നി ഓഹരികള്‍ ഇടിഞ്ഞതും ഏഷ്യന്‍ വിപണികളിലെ തളര്‍ച്ചയും, ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചു.

സെന്‍സെക്‌സ് 170.89 പോയിന്റ് നഷ്ടത്തില്‍ 61,624.15 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 20.55 പോയിന്റ് താഴ്ന്ന് 18,329.15 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സില്‍, ഡോ റെഡ്ഢി, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, നെസ്ലെ, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ലാര്‍സെന്‍ ആന്‍ഡ് ട്യൂബ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

കൊട്ടക് മഹിന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, മാരുതി എന്നിവ ലാഭത്തിലായിരുന്നു.

ഏഷ്യന്‍ വിപണയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ങ്ഹായ് എന്നിവ നഷ്ടത്തില്‍ അവസാനിച്ചു. ഹോങ്കോങ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ വിപണികളില്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച യുഎസ് വിപണി നേട്ടത്തിലാണ് അവസാനിച്ചത്.

ഇന്ധനത്തിന്റെയും, നിര്‍മാണ വസ്തുക്കളുടെയും വിലയില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 19 മാസത്തെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ് 8.39 ശതമാനമായി.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.16 ശതമാനം കുറഞ്ഞ് ബാരലിന് 95.84 ഡോളറായി.

വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 3,958.23 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു.

Tags:    

Similar News