ബാങ്കിംഗ്, എഫ്എംസിജി തേരില്‍ വിപണി, സെന്‍സെക്സും നിഫ്റ്റിയും 1% ഉയര്‍ന്നു

Update: 2022-12-19 11:42 GMT

trading 



മുബൈ : ബാങ്കിങ്, ഓയില്‍, എഫ്എംസിജി ഓഹരികളില്‍ വന്‍തോതില്‍ വാങ്ങല്‍ നടന്നതിനാല്‍ നിഫ്റ്റിയും സെന്‍സെക്സും ഒരു ശതമാനത്തോളം ഉയര്‍ന്നു. കഴിഞ്ഞ രണ്ട് സീസണിലും തുടര്‍ച്ചയായി വിപണി ഇടിഞ്ഞിരുന്നു. സെന്‍സെക്‌സ് 468.38 പോയിന്റ് വര്‍ധിച്ച് 61,806.19 ലും നിഫ്റ്റി 151.45 പോയിന്റ് വര്‍ധിച്ച് 18,420.45 ലുമാണ് അവസാനിച്ചത്. സെന്‍സെക്‌സ് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 507.11 പോയിന്റ് ഉയര്‍ന്ന് 61,844.92 ല്‍ എത്തിയിരുന്നു.

സെന്‍സെക്‌സില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സേര്‍വ്, എച്ച്ഡിഎഫ് സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടൈറ്റന്‍, നെസ്ലെ, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ ലാഭത്തിലായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ നഷ്ടത്തിലായി.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ദുര്‍ബലമായി. യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ നേട്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. വെള്ളിയാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 1.15 ശതമാനം ഉയര്‍ന്ന് ബാരലിന് 79.95 ഡോളറായി. വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 1,975.44 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. 


Tags:    

Similar News