20 Dec 2025 10:31 AM IST
ആഗോള മഞ്ഞള്‍ വിപണിയില്‍ ഏകദേശം 70 ശതമാനം വിഹിതവുമായി ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ അടുത്തിടെ വലിയ മത്സരമാണ് ആഗോള മഞ്ഞള്‍ വിപണി നേരിടുന്നത്.
വിയറ്റ്നാം, മ്യാന്മര്, നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ വിപണി വിഹിതം പിടിച്ചെടുക്കുന്നതിനായി അവരുടെ തോട്ടങ്ങള്‍ വികസിപ്പിക്കുകയാണെന്ന് ദേശീയ മഞ്ഞള്‍ ബോര്‍ഡ് സെക്രട്ടറി എന്‍.ഭവാനി ശ്രീ പറഞ്ഞു. ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് മഞ്ഞളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. കുര്ക്കുമിന് അളവ് എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നും ഈര്‍പ്പം 10 ശതമാനത്തില്‍ താഴെയാക്കാമെന്നും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ നടന്ന ഈ വര്‍ഷത്തെ ആദ്യ ടര്‍മറിക് വാല്യു ചെയില്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുന്‍നിര കയറ്റുമതിക്കാര്‍ നല്കാന് കഴിയുന്നത്ര കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രത്യേകമായി നല്ല കാര്‍ഷിക രീതികള്‍ ഉപയോഗിച്ച് വളര്‍ത്തിയ ഗുണനിലവാരമുള്ള മഞ്ഞളാണ് ആഗോള വിപണി ആവശ്യപ്പെടുന്നത്. ഉല്‍പ്പന്നങ്ങള്‍ ജൈവമായിരിക്കണമെന്നില്ലെങ്കിലും, ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംയോജിത കീട നിയന്ത്രണ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാനാകും.
പഠിക്കാം & സമ്പാദിക്കാം
Home