image

11 Dec 2025 8:21 PM IST

Auto

Lexus RX 350h Exquisite Grade :ലക്ഷ്വറി എന്നാൽ ടൊയോട്ട എക്‌സ്‌ക്വിസിറ്റ് ഗ്രേഡ്; ഇന്ത്യന്‍ വിപണിയിൽ ഗ്രാൻഡ് എൻട്രി

MyFin Desk

ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ ആര്‍എക്‌സ് 350 എച്ച് നിരയിലേക്ക് കിടിലൻ ലക്ഷ്വറി എസ് യുവി. ആർഎക്സ് 350 എച്ച് എക്‌സ്‌ക്വിസിറ്റ്' ഗ്രേഡാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 89.99 ലക്ഷം രൂപ മുതല്‍ വിലയുള്ള ( എക്‌സ് ഷോറൂം) ഈ പുതിയ വേരിയന്റ് ഹൈബ്രിഡോട് കൂടിയ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്. എട്ട് സ്പീഡ് ഇ-സിവിടി യൂണിറ്റുമായി ജോടിയാക്കിയ എന്‍ജിന്‍ 190 ബിഎച്ച്പിയും 242 എന്‍എം ടോര്‍ക്കുമാണ് പവറായി പുറപ്പെടുവിക്കുന്നത്.

അകത്തളത്തില്‍ വിശാലമായ കാബിന്‍, ഇലക്ട്രിക് പവര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ് അടക്കം ആഡംബര സുഖസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 21-സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ സൗണ്ട് സിസ്റ്റം, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്റര്‍, ക്രോസ്-ട്രാഫിക് അലര്‍ട്ട് തുടങ്ങിയ പ്രീമിയം സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. എട്ട് വര്‍ഷത്തെ വാഹന വാറണ്ടിയും അഞ്ച് വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നു.