17 Dec 2025 9:50 AM IST
Summary
സ്‌കിഡ് ചെയ്യില്ല, ഡ്യുവല്‍ ചാനല്‍ എബിഎസ്
ബൈക്ക് വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിൽ ഒന്നായ ബജാജ് പൾസറിന്റെ പുതുക്കിയ 2025 ബജാജ് പള്‍സര്‍ 220F വരുംദിവസങ്ങളില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. നിലവില്‍ പുതിയ പള്‍സര്‍ 220F ഡീലര്‍ഷിപ്പുകളില്‍ എത്തി. രണ്ട് പുത്തൻ നിറങ്ങളിലാണ് ഇത് വിപണിയില്‍ എത്തുക. ഡ്യുവല്‍-ചാനല്‍ എബിഎസ് ആണ് പ്രത്യേകത. ഡിസംബര്‍ 19 മുതല്‍ 20 വരെ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് 2025ല്‍ ഈ ബൈക്ക് പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തകർപ്പൻ ഫീച്ചറുകൾ
ഡ്യുവല്‍-ചാനല്‍ എബിഎസുമായി ഉള്ളതാണ് ഏറ്റവും വലിയ സവിശേഷത. ഹാര്‍ഡ് ബ്രേക്കിങ്ങില്‍ വീലുകള്‍ ലോക്ക് ആവുന്നതും സ്‌കിഡ് ചെയ്യുന്നതും തടഞ്ഞ് എബിഎസ് സുരക്ഷ ഉറപ്പും വാഗ്ദാനം ചെയ്യുന്നു. രണ്ടു കളര്‍ സ്‌കീമുകളിലാണ് എത്തുക. രണ്ടിലും മൊത്തത്തില്‍ കറുപ്പ് ഫിനിഷാണ്. സ്‌പോര്‍ട്ടിയര്‍-ലുക്കിംഗ് ഗ്രാഫിക്‌സ് ആണ് മറ്റൊരു പ്രത്യേകത.
ഒന്നില്‍ ചുവപ്പും കടും ചാരനിറത്തിലുള്ള ഗ്രാഫിക്‌സും ഉണ്ട്. രണ്ടാമത്തെതില്‍ കോപ്പര്‍, ഡാര്‍ക്ക് ഗ്രേ ഗ്രാഫിക്‌സ് ആണ് വാഗ്ദാനം ചെയ്യുന്നത്.ഈ മാറ്റങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ബൈക്ക് മുന്‍ പതിപ്പിന് സമാനമാണ്. 20.6bhp കരുത്തും 18.55Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 220cc, എയര്‍, ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. പുതുക്കിയ മോഡലിന് ഏകദേശം 5,000 മുതല്‍ 6,000 രൂപ വരെ പ്രീമിയം വില പ്രതീക്ഷിക്കാം. പള്‍സര്‍ 220എഫിന് നിലവില്‍ 1,27,269 രൂപയാണ് ഡൽഹിയിലെ എക്‌സ്-ഷോറൂം വില.
പഠിക്കാം & സമ്പാദിക്കാം
Home
