ബാങ്കുകള്‍ക്ക് നല്ലകാലാം; നിഷ്‌ക്രിയാസ്തി കുറയുന്നു. വായ്പകളില്‍ വര്‍ധന

നിഷ്‌ക്രിയാസ്തികള്‍ 4.05 ലക്ഷം കോടി രൂപയായി കുറഞ്ഞതായി കെയര്‍ എഡ്ജ് റേറ്റിംഗുകള്‍

Update: 2025-11-21 10:07 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നിഷ്‌ക്രിയ ആസ്തികള്‍ സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതായി കെയര്‍എഡ്ജ് റേറ്റിംഗുകളുടെ റിപ്പോര്‍ട്ട് കാണിക്കുന്നു. ഇതുമൂലം രാജ്യത്തെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട് അനുസരിച്ച്, ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2.1 ശതമാനമായി മെച്ചപ്പെട്ടിട്ടുട്ടുണ്ട്. തൊട്ട് മുന്‍വര്‍ഷം 2.6 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. വര്‍ഷാടിസ്ഥാനത്തില്‍ നിഷ്‌ക്രിയാസ്തിയില്‍ 11.1 ശതമാനം കുറഞ്ഞ് 4.05 ലക്ഷം കോടി രൂപയായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശക്തമായ വീണ്ടെടുക്കലുകള്‍, ആരോഗ്യകരമായ അപ്‌ഗ്രേഡുകള്‍, കുറഞ്ഞ ഇന്‍ക്രിമെന്റല്‍ സ്ലിപ്പേജുകള്‍, ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികളിലേക്കുള്ള റൈറ്റ്-ഓഫുകളും വില്‍പ്പനയും വഴിയുള്ള തുടര്‍ച്ചയായ പോര്‍ട്ട്ഫോളിയോ ക്ലീന്‍ അപ്പ് എന്നിവ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കാരണമായതായി റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടു.

എന്നാല്‍ തുടര്‍ച്ചയായ മൂന്നാം പാദത്തിലും അറ്റ നിഷ്‌ക്രിയാസ്തി അനുപാതം 0.5 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി. തുടര്‍ച്ചയായി, ഷെഡൂളുകളുടെ മൊത്ത നിഷ്‌ക്രിയാസ്തികളും അറ്റ നിഷ്‌ക്രിയാസ്തികളും യഥാക്രമം 4.2 ശതമാനത്തിന്റെയും 5.1 ശതമാനത്തിന്റെയും പാദാടിസ്ഥാനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം വളര്‍ച്ചാ രംഗത്ത് വായ്പാ ആവശ്യകതയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.7 ശതമാനം വളര്‍ച്ച കൈവരിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിക്ഷേപ സമാഹരണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ക്രെഡിറ്റ് വളര്‍ച്ച മിതമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News