German Visa:ജർമ്മനിയിലെ തൊഴിൽ സാധ്യതകൾ അറിയണോ? വഴിയുണ്ട്
ജർമ്മനിയിലെ തൊഴിൽ സാധ്യതകൾ, പഠന അവസരങ്ങൾ എന്നിവയേക്കുറിച്ച് വിശദമായി അറിയാം
ജര്‍മ്മനിയിലെ തൊഴിൽ അവസരങ്ങളും വിദ്യാഭ്യാസ സാധ്യതയും അറിയണോ? സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചുമുള്ള വെബിനാര്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഡിസംബര്‍ ആറ്) രാവിലെ 10.00 നാണ് സൗജന്യ വെബിനാര്‍.
വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ജര്‍മ്മന്‍ ഭാഷാ പഠിക്കുന്നവർ, ജര്‍മ്മനിയില്‍ പഠന- ജോലി സാധ്യതകള്‍ അന്വേഷിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇത് സഹായകരമാകും. ജര്‍മ്മന്‍ ഭാഷയെ കുറിച്ച് വ്യക്തവും കൃത്യവും പ്രായോഗികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാക്കാന്‍ വെബിനാര്‍ ലക്ഷ്യമിടുന്നു. ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം വിനിയോഗിക്കാം. ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍, എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ വെബിനാര്‍ ചര്‍ച്ച ചെയ്യും.
ജര്‍മ്മന്‍ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും വെബിനാറിലൂടെ അറിയാം. അക്കാദമിക വിജയത്തിനും തൊഴിലിടത്തിലെ മികച്ച പ്രകടനത്തിനും ദൈനംദിന ജീവിതത്തിനും ജര്‍മ്മന്‍ ഭാഷയിലുള്ള പ്രാവീണ്യം സഹായകരമാകുന്നത് എങ്ങനെയെന്നും വെബിനാർ ചർച്ച ചെയ്യും.