ഗുജറാത്ത് മെട്രോ പദ്ധതി: ദിലീപ് ബിൽഡ്‌കോൺ 9 ശതമാനം മുന്നേറി

ദിലീപ് ബിൽഡ്‌കോൺ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 10.56 ശതമാനം ഉയർന്നു. ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ (ജിഎംആർസി) ക്ഷണിച്ച ടെൻഡറിന് ഏറ്റവും കുറഞ്ഞ ലേലം (എൽ-1) സമർപ്പിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. പദ്ധതിയുടെ ചിലവ് 702.02 കോടി രൂപയാണ്; 26 മാസത്തിനകം പദ്ധതി പൂർത്തിയാക്കും. പദ്ധതിയുടെ കീഴിൽ 8.7 കിലോമീറ്റർ നീളമുള്ള ഉയർന്ന റെയിൽ പാതയും, സൂററ്റ് മെട്രോ റെയിൽ പ്രൊജക്റ്റ് ഫേസ് -1 ന്റെ ഭാഗമായ മജുറ മുതൽ സറോളി ഡെഡ് എൻഡ് വരെയുള്ള […]

Update: 2022-07-04 09:19 GMT

ദിലീപ് ബിൽഡ്‌കോൺ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 10.56 ശതമാനം ഉയർന്നു. ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ (ജിഎംആർസി) ക്ഷണിച്ച ടെൻഡറിന് ഏറ്റവും കുറഞ്ഞ ലേലം (എൽ-1) സമർപ്പിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. പദ്ധതിയുടെ ചിലവ് 702.02 കോടി രൂപയാണ്; 26 മാസത്തിനകം പദ്ധതി പൂർത്തിയാക്കും.

പദ്ധതിയുടെ കീഴിൽ 8.7 കിലോമീറ്റർ നീളമുള്ള ഉയർന്ന റെയിൽ പാതയും, സൂററ്റ് മെട്രോ റെയിൽ പ്രൊജക്റ്റ് ഫേസ് -1 ന്റെ ഭാഗമായ മജുറ മുതൽ സറോളി ഡെഡ് എൻഡ് വരെയുള്ള ഏഴു സ്റ്റേഷനുകളും ഉൾപ്പെടുന്നു.

കഴിഞ്ഞ മാസം ജിഎംആർസി മറ്റൊരു ടെൻഡറിൽ കമ്പനിയെ തെരഞ്ഞെടുത്തിരുന്നു. ഭേഷാൻ ഡെഡ് എൻഡിനും മജുറ ഗേറ്റിനും ഇടയിലുള്ള 10 കിലോമീറ്റർ പാതയുടെ നിർമ്മാണമായിരുന്നു അത്. പദ്ധതിയുടെ മൊത്ത ചിലവ് 1,061 കോടി രൂപയാണ്. ഓഹരി ഇന്ന് 9.38 ശതമാനം ഉയർന്നു 207.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News