അറ്റാദായത്തിൽ വൻ ഇടിവ്: ടാറ്റ മെറ്റാലിക്സ് ഓഹരികൾക്ക് വീഴ്ച

ടാറ്റ മെറ്റാലിക്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനത്തോളം ഇടിഞ്ഞു. ജൂൺ പാദത്തിൽ, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം കമ്പനിയുടെ അറ്റാദായത്തിൽ 98.71 ശതമാനം കുറവ് റിപ്പോർട്ട് ചെയ്തതാണ് വിലയിടിയാൻ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) 1.22 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 94.72 കോടി രൂപയായിരുന്നു. എന്നാൽ കമ്പനിയുടെ മൊത്ത വരുമാനം 10.37 ശതമാനം വർധിച്ച് 669.35 കോടി രൂപയായി. മൊത്തം ചെലവ് 41.55 ശതമാനം വളർന്ന് […]

Update: 2022-07-14 09:12 GMT

ടാറ്റ മെറ്റാലിക്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനത്തോളം ഇടിഞ്ഞു. ജൂൺ പാദത്തിൽ, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം കമ്പനിയുടെ അറ്റാദായത്തിൽ 98.71 ശതമാനം കുറവ് റിപ്പോർട്ട് ചെയ്തതാണ് വിലയിടിയാൻ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) 1.22 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 94.72 കോടി രൂപയായിരുന്നു. എന്നാൽ കമ്പനിയുടെ മൊത്ത വരുമാനം 10.37 ശതമാനം വർധിച്ച് 669.35 കോടി രൂപയായി. മൊത്തം ചെലവ് 41.55 ശതമാനം വളർന്ന് 667.62 കോടി രൂപയായി. ഉത്പാദനത്തിനായി ഉപയോഗിച്ച വസ്തുക്കളുടെ ചെലവ് 64.16 ശതമാനം വർധിച്ച് 530.92 കോടി രൂപയായി. ഇത് കമ്പനിയുടെ ലാഭത്തെ സാരമായി ബാധിച്ചു. ഓഹരി ഇന്ന് 645 രൂപ വരെ താഴ്ന്നു. എങ്കിലും താഴ്ന്ന നിലയിലെ വാങ്ങലുകൾ മൂലം 709.30 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

Tags:    

Similar News