ഐടി, ബാങ്കിംഗ് ഓഹരികൾക്ക് നേട്ടം, സെൻസെക്സ് 59,332-ൽ

ഓഹരി വിപണി ഇന്ന് മികച്ച നേട്ടത്തിൽ വ്യാപാരം അവാസാനിപ്പിച്ചു. സെൻസെക്സ് 515.31 പോയിന്റ് അഥവാ 0.88 ശതമാനം നേട്ടത്തിൽ 59,332.60 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 124.25 പോയിന്റ് അഥവാ 0.71 ശതമാനം ഉയർന്നു 17,659.75 ലും ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ ഉറച്ച പ്രവണതകളും, ഐടി,  ഫിനാന്‍ഷ്യല്‍, ബാങ്കിംഗ് ഓഹരികളിലെ ശക്തമായ വാങ്ങലും  സെന്‍സെക്‌സിനെ സഹായിച്ചു. ടെക് മഹീന്ദ്ര,  വിപ്രോ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവയ്ക്കാണ്  […]

Update: 2022-08-11 04:48 GMT
ഓഹരി വിപണി ഇന്ന് മികച്ച നേട്ടത്തിൽ വ്യാപാരം അവാസാനിപ്പിച്ചു. സെൻസെക്സ് 515.31 പോയിന്റ് അഥവാ 0.88 ശതമാനം നേട്ടത്തിൽ 59,332.60 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 124.25 പോയിന്റ് അഥവാ 0.71 ശതമാനം ഉയർന്നു 17,659.75 ലും ക്ലോസ് ചെയ്തു.

ആഗോള വിപണികളിലെ ഉറച്ച പ്രവണതകളും, ഐടി, ഫിനാന്‍ഷ്യല്‍, ബാങ്കിംഗ് ഓഹരികളിലെ ശക്തമായ വാങ്ങലും സെന്‍സെക്‌സിനെ സഹായിച്ചു.

ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവയ്ക്കാണ് നേട്ടമുണ്ടായത്.

കഴിഞ്ഞ ദിവസം വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ ബിഎസ്ഇ സൂചിക 35.78 പോയിന്റ് അല്ലെങ്കില്‍ 0.06 ശതമാനം ഇടിഞ്ഞ് 58,817.29 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 9.65 പോയിന്റ് അല്ലെങ്കില്‍ 0.06 ശതമാനം ഉയര്‍ന്ന് 17,534.75 ലാണ് അവസാനിച്ചത്.

ബുധനാഴ്ച 1,061.88 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി. ബ്രെന്റ് ക്രൂഡ് 0.23 ശതമാനം താഴ്ന്ന് ബാരലിന് 97.18 ഡോളറിലെത്തി.

ആഗോള ഓഹരികളിലെ ഉറച്ച പ്രവണതയും പ്രത്യേകിച്ച് യുഎസ് വിപണികളും ഏഷ്യന്‍ സൂചികകളിലെ തുടര്‍ന്നുള്ള റാലിയുമാണ് ആഭ്യന്തര ഓഹരി വിപണികളിലെ കുതിച്ചുചാട്ടത്തിന് സഹായകമായതെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

ജൂലൈയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയാണെന്ന യുഎസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഓഹരികള്‍ കുത്തനെ ഉയര്‍ന്നു. യുഎസ് ഉപഭോക്തൃ വില സൂചിക ജൂലൈയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

 

 

Tags:    

Similar News