ഡിജിറ്റൽ ആസ്തികളിൽ നിന്ന് വരുമാനം: ഐആർസിടിസി 3 ശതമാനം ഉയർന്നു

ഐആർസിടിസിയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.57 ശതമാനം ഉയർന്നു. കമ്പനി അവരുടെ ഡിജിറ്റൽ ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇതിനായി കൺസൾട്ടന്റുകളിൽ നിന്ന് ടെൻഡറുകൾ സ്വീകരിക്കാൻ ആരംഭിച്ചതായും കമ്പനി സെബിയെ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന കൺസൾട്ടന്റ്, ഡിജിറ്റൽ ആസ്തികളുടെ വിലനിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ കമ്പനിയെ സഹായിക്കും. ഐടി ആക്ട് 2000 ത്തിലെ ഭേദഗതികളും, ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തി​ലെ വിവിധ വകുപ്പുകളും അനുസരിച്ച് മാർഗ നിർദേശവും നൽകും. ഒരു വാണിജ്യ സ്ഥാപനമെന്ന നിലയിൽ കമ്പനി പുതിയ […]

Update: 2022-08-19 09:17 GMT

ഐആർസിടിസിയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.57 ശതമാനം ഉയർന്നു. കമ്പനി അവരുടെ ഡിജിറ്റൽ ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇതിനായി കൺസൾട്ടന്റുകളിൽ നിന്ന് ടെൻഡറുകൾ സ്വീകരിക്കാൻ ആരംഭിച്ചതായും കമ്പനി സെബിയെ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന കൺസൾട്ടന്റ്, ഡിജിറ്റൽ ആസ്തികളുടെ വിലനിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ കമ്പനിയെ സഹായിക്കും. ഐടി ആക്ട് 2000 ത്തിലെ ഭേദഗതികളും, ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തി​ലെ വിവിധ വകുപ്പുകളും അനുസരിച്ച് മാർഗ നിർദേശവും നൽകും.

ഒരു വാണിജ്യ സ്ഥാപനമെന്ന നിലയിൽ കമ്പനി പുതിയ ബിസിനസ് അവസരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നും, ധന സമ്പാദന മൂല്യത്തെക്കുറിച്ചും അതിനു പിന്തുടരേണ്ട രീതിയെക്കുറിച്ചും കൺസൽട്ടൻറ് നൽകുന്ന റിപ്പോർട്ട് പരി​ഗണിച്ച ശേഷമേ കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂ എന്നും കമ്പനി പറഞ്ഞു. ഓഹരി ഇന്ന് 3.09 ശതമാനം ഉയർന്ന് 735.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News