ലാഭമെടുപ്പ്: സൊമാറ്റോ ഓഹരികൾ 10 ശതമാനം ഇടിഞ്ഞു

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരികൾ 10 ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് വിലയിടിയാൻ കാരണം. ജൂൺ പാദ ഫലങ്ങൾ പുറത്തുവിട്ടതിനു ശേഷം ഒരു തിരിച്ചുവരവ് നടത്തിയ ഓഹരി ഇന്നാണ് വീണ്ടും ഇടിയുന്നത്. ഐപിഒ യ്ക്ക് മുൻപ് ഓഹരികൾ സ്വന്തമാക്കിയ പ്രമോട്ടർമാരുടെ ലോക്ക്-ഇൻ പീരീഡ് അവസാനിച്ചതിനെ തുടർന്ന് ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 40.55 രൂപയിലെത്തിയിരുന്നു. എങ്കിലും കമ്പനിയുടെ ഫുഡ് ഡെലിവറി ബിസിനസിൽ 'ബ്രേക്ക് ഈവനി'ലെത്താൻ സാധിച്ചത് ഓഹരികളുടെ വാങ്ങൽ വീണ്ടും […]

Update: 2022-08-19 09:42 GMT

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരികൾ 10 ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് വിലയിടിയാൻ കാരണം. ജൂൺ പാദ ഫലങ്ങൾ പുറത്തുവിട്ടതിനു ശേഷം ഒരു തിരിച്ചുവരവ് നടത്തിയ ഓഹരി ഇന്നാണ് വീണ്ടും ഇടിയുന്നത്.

ഐപിഒ യ്ക്ക് മുൻപ് ഓഹരികൾ സ്വന്തമാക്കിയ പ്രമോട്ടർമാരുടെ ലോക്ക്-ഇൻ പീരീഡ് അവസാനിച്ചതിനെ തുടർന്ന് ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 40.55 രൂപയിലെത്തിയിരുന്നു. എങ്കിലും കമ്പനിയുടെ ഫുഡ് ഡെലിവറി ബിസിനസിൽ 'ബ്രേക്ക് ഈവനി'ലെത്താൻ സാധിച്ചത് ഓഹരികളുടെ വാങ്ങൽ വീണ്ടും വർധിക്കുന്നതിന് കാരണമായി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റ നഷ്ടത്തിൽ ഗണ്യമായ കുറവുണ്ടായി.

കമ്പനി ജൂൺ പാദത്തിൽ 150 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ 220 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 270 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഓഹരി അതിന്റെ 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും 65.35 ശതമാനം ഉയർന്ന് 67.05 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ലാഭമെടുപ്പിനെത്തുടർന്ന് ഇന്ന് ഓഹരി 60.30 രൂപയിലെത്തി. ഒടുവിൽ, 8.43 ശതമാനം നഷ്ടത്തിൽ 61.40 രൂപയിൽ വ്യാപാരം അവസാനിച്ചു.

Tags:    

Similar News