റെപ്‌കോ ഹോം ഫിനാൻസ് ഓഹരികൾക്ക് തുടർച്ചയായ മുന്നേറ്റം

റെപ്‌കോ ഹോം ഫിനാൻസിന്റെ ഓഹരികൾ ഇന്ന് തുടർച്ചയായ നാലാം ദിവസവും മികച്ച മുന്നേറ്റമുണ്ടാക്കി. പ്രതീക്ഷത്തിലും മികച്ച ജൂൺ പാദ ഫലങ്ങൾ, ചെറുകിട നിക്ഷേപകരും, സ്ഥാപനങ്ങളും കമ്പനിയുടെ ഓഹരികൾ കൂടുതൽ വാങ്ങുന്നതിലേക്ക് നയിച്ചു. ഇന്ന് ഓഹരി 20 ശതമാനത്തോളം ഉയർന്നു. ഇതോടെ, ഓഗസ്റ്റ് 12 നു ജൂൺ പാദങ്ങൾ പുറത്തു വിട്ട ശേഷം 56.14 ശതമാനം നേട്ടമാണ് ഓഹരിക്കുണ്ടായത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 93 ശതമാനം ഉയർന്ന് 62.1 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ […]

Update: 2022-08-19 10:12 GMT

റെപ്‌കോ ഹോം ഫിനാൻസിന്റെ ഓഹരികൾ ഇന്ന് തുടർച്ചയായ നാലാം ദിവസവും മികച്ച മുന്നേറ്റമുണ്ടാക്കി. പ്രതീക്ഷത്തിലും മികച്ച ജൂൺ പാദ ഫലങ്ങൾ, ചെറുകിട നിക്ഷേപകരും, സ്ഥാപനങ്ങളും കമ്പനിയുടെ ഓഹരികൾ കൂടുതൽ വാങ്ങുന്നതിലേക്ക് നയിച്ചു. ഇന്ന് ഓഹരി 20 ശതമാനത്തോളം ഉയർന്നു. ഇതോടെ, ഓഗസ്റ്റ് 12 നു ജൂൺ പാദങ്ങൾ പുറത്തു വിട്ട ശേഷം 56.14 ശതമാനം നേട്ടമാണ് ഓഹരിക്കുണ്ടായത്.

കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 93 ശതമാനം ഉയർന്ന് 62.1 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 32.1 കോടി രൂപയായിരുന്നു. ആസ്തികളുടെ ഗുണ നിലവാരത്തിലും മികച്ച പുരോഗതിയാണ് കമ്പനി കാഴ്ചവച്ചത്. കമ്പനിയുടെ അറ്റ നിഷ്ക്രിയ ആസ്തികൾ മാർച്ച് പാദത്തിൽ റിപ്പോർട്ട് ചെയ്ത 4.9 ശതമാനത്തിൽ നിന്നും 4.2 ശതമാനമായി. ഈ പാദത്തിൽ, അനുവദിച്ച മൊത്ത വായ്പകളിൽ എക്കാലത്തെയും ഉയർന്ന വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 205.9 കോടി രൂപയിൽ നിന്നും 236 ശതമാനം ഉയർന്നു 690.9 കോടി രൂപയായി. വായ്പാ വിതരണം 168 ശതമാനം ഉയർന്ന് 642.2 കോടി രൂപയായി. ഓഹരി ഇന്ന് 247.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News