യുഎസ് എഫ്ഡിഎ അനുമതി: ബ്രൂക്ക്സ് ഓഹരികൾ 5 ശതമാനം ഉയർന്നു

ബ്രൂക്ക്സ് ലബോറട്ടറീസിന്റെ ഓഹരികൾ ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. കമ്പനിയുടെ ഉപസ്ഥാപനമായ ബ്രൂക്ക്സ് സ്റ്റെറി സയൻസ് ലിമിറ്റഡിന്റെ മെറോപെനം കുത്തിവയ്പ്പ് 500 മില്ലിഗ്രാം,1 ഗ്രാം എന്നിവയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഈ അംഗീകാരത്തോടെ കമ്പനിക്ക് ലോകത്തിലെ ഏറ്റവും വലിയ ജനറിക് വിപണിയായ യു എസിലേക്ക് ചുവടു വയ്ക്കാം. ഈ ഉത്പന്നം ഫൈസറി​ന്റെ മെർറം കുത്തിവയ്പ്പിന് തുല്യമാണ്. ​ഗുജറാത്തിലെ വഡോദരയിലെ ഉത്പാദന പ്ലാ​ന്റിൽ, കാർബാപെനം ശ്രേണിയിലുള്ള […]

Update: 2022-08-22 09:52 GMT

ബ്രൂക്ക്സ് ലബോറട്ടറീസിന്റെ ഓഹരികൾ ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. കമ്പനിയുടെ ഉപസ്ഥാപനമായ ബ്രൂക്ക്സ് സ്റ്റെറി സയൻസ് ലിമിറ്റഡിന്റെ മെറോപെനം കുത്തിവയ്പ്പ് 500 മില്ലിഗ്രാം,1 ഗ്രാം എന്നിവയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഈ അംഗീകാരത്തോടെ കമ്പനിക്ക് ലോകത്തിലെ ഏറ്റവും വലിയ ജനറിക് വിപണിയായ യു എസിലേക്ക് ചുവടു വയ്ക്കാം. ഈ ഉത്പന്നം ഫൈസറി​ന്റെ മെർറം കുത്തിവയ്പ്പിന് തുല്യമാണ്.

​ഗുജറാത്തിലെ വഡോദരയിലെ ഉത്പാദന പ്ലാ​ന്റിൽ, കാർബാപെനം ശ്രേണിയിലുള്ള കുത്തി വയ്പുകളാണ് ബ്രൂക്ക്സ് നിർമ്മിക്കുന്നത്. ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിന് അം​ഗീകാരം ലഭിച്ചിട്ടുള്ള പ്ലാ​ന്റാണിത്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ പല റെഗുലേറ്ററി ഏജൻസികളും ഈ സ്ഥാപനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.

ബാക്റ്റീരിയൽ അണുബാധയ്ക്കു ചികിത്സിക്കുന്ന ആന്റി ബയോട്ടിക്കാണ് മെറോപെനം. ത്വക്ക് സംബന്ധമായ അണു ബാധ, ഉദര സംബന്ധമായ അണുബാധ എന്നിവയുടെ ചികിത്സയ്ക്കാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. കൂടാതെ, കുത്തിവയ്‌പിന്റെയും മറ്റു ആന്റി ബാക്റ്റീരിയൽ മരുന്നുകളുടെയും ഫലപ്രാപ്തി നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു.

ഐക്യുവിഐഎ പ്രകാരം, ജൂൺ 2022 ൽ, മെറോപെനത്തിനു യുഎസിൽ 78 മില്ല്യൺ ഡോളറി​ന്റെ വിപണിയാണുള്ളത്. യുകെയിലും, യൂറോപ്യൻ യൂണിയനിലും മെയിൽ ബ്രൂക്ക്സിന് മെറോപെനം കുത്തിവയ്‌പിന്റെ വിപണനത്തിനായുള്ള അനുമതി ലഭിച്ചിരുന്നു. ആഗോള പെനം വിപണി 2.6 ബില്യൺ ഡോളറി​ന്റേതാണ്.

ഓഹരി ഇന്ന് 105.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ബിഎസ്ഇ യിൽ 0.15 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലെ വ്യാപാരം ശരാശരി 0.12 ലക്ഷം ഓഹരികളാണ്.

Tags:    

Similar News