ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരികൾ വാങ്ങാം: പ്രഭുദാസ് ലീലാധർ

കമ്പനി: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 208.60 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: പ്രഭുദാസ് ലീലാധർ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഒന്നാം പാദ കൺസോളിഡേറ്റഡ് വരുമാനം (Ebitda) 290 കോടി രൂപയായി. പാദാടിസ്ഥാനത്തിൽ ഇത് 37 ശതമാനം കുറവും, വാർഷികാടിസ്ഥാനത്തിൽ 4 ശതമാനം വർദ്ധനവുമാണ്. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി ശക്തമായ വരുമാനമുള്ള ബിസിനസാണ് കമ്പനിക്കുള്ളത്. ജിസിസി ഹോസ്പിറ്റൽ ബിസിനസ് വരുമാനം വാർഷികാടിസ്ഥാനത്തിൽ 2 ശതമാനം വർധിച്ച് 130 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ, […]

Update: 2022-08-25 07:24 GMT

കമ്പനി: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 208.60 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: പ്രഭുദാസ് ലീലാധർ

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഒന്നാം പാദ കൺസോളിഡേറ്റഡ് വരുമാനം (Ebitda) 290 കോടി രൂപയായി. പാദാടിസ്ഥാനത്തിൽ ഇത് 37 ശതമാനം കുറവും, വാർഷികാടിസ്ഥാനത്തിൽ 4 ശതമാനം വർദ്ധനവുമാണ്. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി ശക്തമായ വരുമാനമുള്ള ബിസിനസാണ് കമ്പനിക്കുള്ളത്. ജിസിസി ഹോസ്പിറ്റൽ ബിസിനസ് വരുമാനം വാർഷികാടിസ്ഥാനത്തിൽ 2 ശതമാനം വർധിച്ച് 130 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ, ഇന്ത്യയിൽ 18 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. ഒന്നാം പാദത്തിൽ ജിസിസി ബിസിനസിൽ സീസണാലിറ്റി സാരമായി ബാധിച്ചിരുന്നു. ഒപ്പം പുതിയ ഹോസ്പിറ്റലുകൾ ആരംഭിച്ചതിൽ നിന്നുമുള്ള നഷ്ടം 16 കോടി രൂപയായിരുന്നു.

ബ്രൗൺഫീൽഡ് വിപുലീകരണവും, ജിസിസിയിലെ പുതിയ ആശുപത്രികളുടെ വർദ്ധനയും കൊണ്ട് അവരുടെ ഇന്ത്യൻ ബിസിനസിന്റെ മാർജിൻ ക്രമേണ മെച്ചപ്പെടു൦ എന്നതിനാൽ 2022-24 സാമ്പത്തിക വർഷങ്ങളിൽ വരുമാനം 9 ശതമാനമാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

അടുത്ത സാമ്പത്തിക വർഷത്തെ വരുമാന പ്രതീക്ഷയുടെ 8 മടങ്ങ് മൂല്യ നിർണ്ണയത്തിലാണ് ഇപ്പോൾ ഓഹരികൾ നിൽക്കുന്നത്. ഇത് ഉയർന്ന മൂല്യമാണ്. എന്നാൽ ഇന്ത്യയിലെ മറ്റു ഹോസ്പിറ്റലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 20-25 ശതമാനം കുറവാണ്. ഇന്ത്യയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും, വിദേശത്തു കൂടുതൽ മൂലധനം ചിലവഴിക്കേണ്ടി വന്നതുമാണ് ഇതിനു കാരണം. ഈ ഇളവ് ആശാസ്യമല്ല. കാരണം കമ്പനിക്ക് സ്ഥിരമായ ലാഭ വളർച്ചയും, കുറഞ്ഞ ലിവറേജുമാണുള്ളത്.

മസ്‌കറ്റിലെ 145 ബെഡ്ഡുകളുള്ള ആസ്റ്റർ റോയൽ ഹോസ്പിറ്റൽ പ്രവർത്തനമാരംഭിക്കുന്നതിന് റെഗുലേറ്ററി അനുമതികൾ വൈകിയതിനാൽ താമസമുണ്ടായി. ഈ പാദത്തിൽ, കേരളത്തിൽ 140 ബെഡുകളടങ്ങിയ ആസ്റ്റർ മദർ ഹോസ്പിറ്റലിന്റെ പ്രവർത്തനമാരംഭിച്ചു. ഇതോടെ ഇന്ത്യയിൽ, കമ്പനിയുടെ മൊത്തം ബെഡുകളുടെ എണ്ണം 4,033 ആയി. നടപ്പു സാമ്പത്തിക വർഷത്തിൽ ജിസിസി ക്ലിനിക്കുകളുടെ ലാഭത്തിൽ 200 ബേസിസ് പോയിന്റിന്റെ ഇടിവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കോവിഡ് കേസുകളിൽ കുറവു വരുന്നതിനാലാണിത്.

തിരുവനന്തപുരത്ത് ആവശ്യവും, വിതരണവും (demand & supply) തമ്മിൽ വലിയ വ്യത്യാസമാണ് മാനേജ്‌മെന്റ് കാണുന്നത്. അതിനാൽ, തിരുവനന്തപുരത്തെ 500 കോടി രൂപ മുതൽമുടക്കിലുള്ള ഇന്റഗ്രേറ്റഡ് അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഫെസിലിറ്റി വേ​ഗത്തിൽ ബ്രേക്ക് ഈവൻ ആകുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. കമ്പനി 600 കോടി രൂപയുടെ മൂലധന ചെലവാണ് നടപ്പു സാമ്പത്തിക വർഷത്തേക്കായി നീക്കിവച്ചിരിക്കുന്നത്. ഇതിൽ 300 കോടി രൂപ ഇന്ത്യയിൽ വിപുലീകരണത്തിനായി ഉപയോഗിക്കും.

Tags:    

Similar News