ഹൈവേ നിർമ്മാണ കരാർ: പിഎൻസി ഇൻഫ്രാ ടെക്കിന്റെ ഓഹരികൾ നേട്ടത്തിൽ

പിഎൻസി ഇൻഫ്രാ ടെക്കിന്റെ ഓഹരികൾ ഇന്ന് 5.81 ശതമാനം ഉയർന്നു. കമ്പനി, ഹൈവേ നിർമ്മാണത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി 1,458 കോടി രൂപയുടെ കരാറിൽ ഏർപെട്ടതിനു പിന്നാലെയാണ് വില ഉയർന്നത്. ഈ പദ്ധതി, പിഎൻസി ഇൻഫ്രാ ടെക്കിന്റെ തന്നെ ഭാഗമായ സൊനൗലി ഗോരഖ്പൂർ ഹൈവേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ നടപ്പിലാക്കും. ഉത്തർപ്രദേശിലെ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ NH 29E യുടെ സൊണൗലി-ഗോരഖ്പൂർ സെക്ഷനിലെ 79.54 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയാണ് […]

Update: 2022-09-09 08:28 GMT

പിഎൻസി ഇൻഫ്രാ ടെക്കിന്റെ ഓഹരികൾ ഇന്ന് 5.81 ശതമാനം ഉയർന്നു. കമ്പനി, ഹൈവേ നിർമ്മാണത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി 1,458 കോടി രൂപയുടെ കരാറിൽ ഏർപെട്ടതിനു പിന്നാലെയാണ് വില ഉയർന്നത്. ഈ പദ്ധതി, പിഎൻസി ഇൻഫ്രാ ടെക്കിന്റെ തന്നെ ഭാഗമായ സൊനൗലി ഗോരഖ്പൂർ ഹൈവേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ നടപ്പിലാക്കും.

ഉത്തർപ്രദേശിലെ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ NH 29E യുടെ സൊണൗലി-ഗോരഖ്പൂർ സെക്ഷനിലെ 79.54 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഓഹരി ഇന്ന് 303.80 രൂപ വരെ ഉയർന്നു. ഒടുവിൽ, 1.71 ശതമാനം നേട്ടത്തിൽ 292 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News