കാണികൾ കൂടുന്നു, മൾട്ടിപ്ലെക്സുകളുടെ വരുമാനം മൂന്നിരട്ടിയാകും

നടപ്പു സാമ്പത്തിക വർഷത്തിൽ മൾട്ടിപ്ലെക്സുകളുടെ വരുമാനം മൂന്നിരട്ടിയായി വർധിക്കാനിടയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലോ ബേസ് എഫക്റ്റും (താരതമ്യ കാലയളവിലെ കുറഞ്ഞ ബിസിനസ്), കോവിഡ് പ്രതിസന്ധികൾക്ക് ശേഷം കൂടുതൽ ആളുകൾ സിനിമകൾ കാണാൻ എത്തുന്നതുമാണ് ഈ വർദ്ധനവിലേക്കു നയിക്കുക. അവയുടെ വരുമാനം എക്കാലത്തെയും ഉയർന്ന നിലയായ 6,000 കോടി രൂപയിലേക്ക് അടുക്കുകയാണ്. 2020 സാമ്പത്തിക വർഷത്തിലേതിനേക്കാൾ 13-15 ശതമാനത്തിന്റെ വർധനവാണിതെന്ന് റേറ്റിംഗ് ഏജൻസി ക്രിസിൽ പറഞ്ഞു. ശരാശരി ടിക്കറ്റ് വിലയിലെ വർധനവും, ഭക്ഷണ-പാനീയങ്ങൾക്കായി ഒരു വ്യക്തി ചെലവാക്കുന്ന […]

Update: 2022-09-20 09:09 GMT

നടപ്പു സാമ്പത്തിക വർഷത്തിൽ മൾട്ടിപ്ലെക്സുകളുടെ വരുമാനം മൂന്നിരട്ടിയായി വർധിക്കാനിടയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലോ ബേസ് എഫക്റ്റും (താരതമ്യ കാലയളവിലെ കുറഞ്ഞ ബിസിനസ്), കോവിഡ് പ്രതിസന്ധികൾക്ക് ശേഷം കൂടുതൽ ആളുകൾ സിനിമകൾ കാണാൻ എത്തുന്നതുമാണ് ഈ വർദ്ധനവിലേക്കു നയിക്കുക. അവയുടെ വരുമാനം എക്കാലത്തെയും ഉയർന്ന നിലയായ 6,000 കോടി രൂപയിലേക്ക് അടുക്കുകയാണ്. 2020 സാമ്പത്തിക വർഷത്തിലേതിനേക്കാൾ 13-15 ശതമാനത്തിന്റെ വർധനവാണിതെന്ന് റേറ്റിംഗ് ഏജൻസി ക്രിസിൽ പറഞ്ഞു.

ശരാശരി ടിക്കറ്റ് വിലയിലെ വർധനവും, ഭക്ഷണ-പാനീയങ്ങൾക്കായി ഒരു വ്യക്തി ചെലവാക്കുന്ന തുകയിലെ വർധനവും, സ്‌ക്രീനുകളുടെ എണ്ണം കൂടിയതും, ഒപ്പം ഒക്യുപെൻസിയിലുള്ള (ഉപയോഗത്തിലുള്ള സീറ്റുകളുടെ നിരക്ക്) ശക്തമായ മുന്നേറ്റവും വളർച്ചയെ ത്വരിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒക്യുപെൻസി കോവിഡിനു മുമ്പുള്ള നിലയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും, ഈ സാമ്പത്തിക വർഷം മൊത്തമായി കണക്കിലെടുക്കുമ്പോൾ ഒടിടി പ്ലാറ്റുഫോമുകളുടെ ആധിപത്യം മൂലം ഒക്യുപെൻസി നിരക്കിൽ അല്പം ഇടിവുണ്ടാകും. അതിനാൽ പ്രവർത്തന മാർജിൻ പൂർണ്ണമായി വീണ്ടെടുക്കുക അസാധ്യമാണെന്നും റേറ്റിംഗ് ഏജൻസി കൂട്ടിച്ചേർത്തു.

ഉയർന്ന ടിക്കറ്റ് വിലയും, ഭക്ഷണ-പാനീയ വരുമാനവും, വരുമാന വളർച്ചയെ സഹായിക്കും. ശരാശരി ടിക്കറ്റ് വില കോവിഡ് കാലത്തിനു മുമ്പുള്ളതിൽ നിന്നും 20 ശതമാനം വർധിച്ച് 240-245 രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയരുന്ന പണപ്പെരുപ്പത്തിനിടയിൽ ഓപ്പറേറ്റർമാർ ടിക്കറ്റ് വിലയും സാവധാനത്തിൽ വർധിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ശരാശരി ചെലവ് 115 രൂപ മുതൽ 120 രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ മൂന്നിലൊന്നു വർധനവാണ്. ഇതിനു കാരണം ടിക്കറ്റ് നിരക്കിലെ ഉയർച്ചയും, പ്രേക്ഷകർക്ക് നൽകുന്ന നിരവധിയായ സേവനങ്ങളിലൂടെയുമാണ്.

"സോഷ്യൽ മീഡിയയിലെ രോഷവും, ബഹിഷ്കരണ നീക്കങ്ങളും കാരണം കഴിഞ്ഞ രണ്ടു മാസം പ്രതികൂലമായിരുന്നുവെങ്കിലും ശക്തമായ കണ്ട​ന്റ് പൈപ്പ്ലൈനും, ഫെസ്റ്റീവ് സീസണി​ന്റെ ആരംഭവും മൂലം വരും മാസങ്ങളിൽ ഇതിന് മാറ്റമുണ്ടാകും. ഒക്യുപെൻസി കഴിഞ്ഞ വർഷത്തിലെ 16 ശതമാനത്തിൽ നിന്നും 30 ശതമാനമായി ഉയരുന്നതിന് ഇത് കാരണമാകും," ക്രിസിൽ റേറ്റിംഗ് ഡയറക്ടർ നവീൻ വൈദ്യനാഥൻ പറഞ്ഞു.

മൾട്ടിപ്ലെക്സ് ഓപ്പറേറ്റർമാർ സ്‌ക്രീൻ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിന് ഇടക്കാലത്തേക്കായി 600 കോടി രൂപ മുതൽ 800 കോടി രൂപ വരെ വാർഷിക മൂലധനച്ചെലവിന് തയ്യാറായേക്കും. ഇതിനുള്ള തുക കൂടുതലും ആഭ്യന്തര മിച്ചം വഴി കണ്ടെത്തും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒടിടി പ്ലാറ്റ്ഫോമുകൾക്കു നിർണ്ണായകമായ വളർച്ചയാണുണ്ടായിട്ടുള്ളത്. പ്രത്യേകിച്ചും, ലോക്ക് ഡൗൺ സമയത്ത്. എങ്കിലും ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന 'എക്‌സ്‌ക്ലൂസിവിറ്റി വിൻഡോയിൽ' നിന്ന് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ക്രിസിൽ വിശ്വസിക്കുന്നത്. പുതുതായി പുറത്തിറങ്ങുന്ന ഹിന്ദി സിനിമകൾ തിയറ്ററുകൾക്ക് 8 ആഴ്ചത്തേക്ക് ലഭ്യമാകുന്ന പരിപാടിയാണ് 'എക്‌സ്‌ക്ലൂസിവിറ്റി വിൻഡോ'. ഇപ്പോഴും ഒരു സിനിമയുടെ കളക്‌ഷന്റെ പകുതിയിലധികവും നൽകുന്നത് തീയറ്ററുകളാണ്. ഇത് അടിവരയിടുന്നത്, ഈ മാധ്യമത്തിന്റെ പ്രാധാന്യമാണ്.

Tags:    

Similar News