ഓഹരി തിരികെ വാങ്ങലിന് ബിഎസ്ഇ ബോര്‍ഡിന്‍റെ അംഗീകാരം

  • ബയ്ബാക്കിന്‍റെ മാനേജരായി നുവാമ വെൽത്ത് മാനേജ്‌മെന്റ്
  • ഒരു ഓഹരിക്ക് 816 രൂപ ആണ് ബയ്ബാക്ക് വില
  • വാങ്ങുന്നത് മൊത്തം ഇക്വിറ്റിയുടെ 3.39%

Update: 2023-07-06 13:30 GMT

ഓഹരി തിരികെ വാങ്ങല്‍ നിര്‍ദേശത്തിന് ബോംബേ സ്റ്റേക്ക് എക്സ്ചേഞ്ചിന്‍റെ ഡയറക്റ്റര്‍ ബോർഡ് അംഗീകാരം നൽകി.374 കോടി രൂപയുടെ ബയ്ബാക്കിനാണ് കമ്പനി തയാറെടുക്കുന്നത്. ഒരു ഓഹരിക്ക് 816 രൂപ ആയാണ് ബയ്ബാക്ക് വില നിശ്ചയിച്ചിട്ടുള്ളത്. ഇത് നിലവിലെ വിപണി വിലയില്‍ നിന്ന് ഏകദേശം 20% പ്രീമിയമാണ്. എന്നിരുന്നാലും, ബയ്ബാക്ക് പദ്ധതി ബോർഡ് മീറ്റിംഗ് പരിഗണിക്കുമെന്ന് കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ച ജൂൺ 30-ന്‍റെ മുമ്പത്തെ വ്യാപാരെ സെഷനിലെ ക്ലോസിംഗ് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 34.09% പ്രീമിയമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ബയ്ബാക്ക് ഓഫര്‍

"നിശ്ചിത തീയതിയിൽ ഓഹരിയുടമകളില്‍ നിന്ന് 2 രൂപ മുഖവിലയുള്ള  ഫുള്ളി പെയ്ഡ്അപ് ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം ബിഎസ്ഇയുടെ ഡയറക്ടർ ബോർഡ് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തു," കമ്പനി ഒരു ഫയലിംഗിൽ പറഞ്ഞു. ഓഹരി വിപണി വഴി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള സംവിധാനം ഉപയോഗിച്ച്, പ്രപ്പോഷണേറ്റ് അടിസ്ഥാനത്തിലുള്ള ടെൻഡർ ഓഫർ വഴി ബയ് ബാക്ക് നടപ്പിലാക്കും.

2023 മാർച്ചിലെ കണക്കുപ്രകാരം മൊത്തം ഇക്വിറ്റിയുടെ 3.39% പ്രതിനിധീകരിക്കുന്ന ഏകദേശം 45,93 ലക്ഷം ഇക്വിറ്റി ഓഹരികൾ കമ്പനി തിരികെ വാങ്ങും. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് ചെയ്ത ഫലങ്ങൾ അനുസരിച്ച് കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി മൂലധനത്തിന്‍റെ 25 ശതമാനമാണ് ബയ്ബാക്ക് ഓഫർ സൈസ്. 

നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കാൻ ബോർഡ് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.  കമ്പനി സെക്രട്ടറിയും കോംപ്ലിയൻസ് ഓഫീസറുമായ വിശാൽ ഭട്ടിനെയാണ്  കോംപ്ലിയന്‍സ് ഓഫീസറായി നിയമിച്ചിട്ടുള്ളത്. ഓഹരി തിരികെ വാങ്ങലിന്‍റെ മാനേജരായി നുവാമ വെൽത്ത് മാനേജ്‌മെന്റിനെ തിരഞ്ഞെടുത്തു.

Tags:    

Similar News