ടോപ് 10 കമ്പനികളുടെ മൂല്യത്തില്‍ 1.88 ലക്ഷം കോടി രൂപയുടെ ഉയര്‍ച്ച

  • ഏറ്റവും വലിയ നേട്ടം എച്ച്ഡിഎഫ്‍സി ബാങ്കിന്
  • എല്ലാ ടോപ് 10 കമ്പനികളും മൂല്യം ഉയര്‍ത്തി
  • റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടരുന്നു

Update: 2023-07-02 09:38 GMT

രാജ്യത്തെ ഓഹരി വിപണികളിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ സംയോജിത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1.88 ലക്ഷം കോടി രൂപ ഉയർന്നു. നിക്ഷേപകര്‍ക്കിടയില്‍ പടര്‍ന്ന ബുള്ളിഷ് വികാരങ്ങൾക്കിടയിൽ, എച്ച്‌ഡിഎഫ്‌സി ബാങ്കും ടാറ്റ കൺസൾട്ടൻസി സർവീസസും ഏറ്റവും വലിയ നേട്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 1,739.19 പോയിന്റ് അഥവാ 2.76 ശതമാനം ഉയർച്ചയിലെത്തി. സെന്‍സെക്സും നിഫ്റ്റിയും കഴിഞ്ഞയാഴ്ച പുതിയ റെക്കോഡ് ഉയരങ്ങള്‍ കുറിച്ചു.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 32,600.19 കോടി രൂപ ഉയർന്ന് 9,51,584.36 കോടി രൂപയായി. ടോപ് 10 കമ്പനികളില്‍ ഏറ്റവുമധികം മുന്നേറ്റമുണ്ടാക്കിയത് എച്ച്‍ഡിഎഫ്‍സി ബാങ്കാണ്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 30,388.43 കോടി രൂപ കൂട്ടിച്ചേര്‍ന്നതോടെ വിപണി മൂല്യം 12,07,669.91 കോടി രൂപയായി. ഇൻഫോസിസിന്റെ മൂല്യം 28,862.38 കോടി രൂപ ഉയർന്ന് 5,54,091.27 കോടി രൂപയായും റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 23,984.28 കോടി രൂപ ഉയർന്ന് 17,25,704.60 കോടി രൂപയായും മാറി

എച്ച്‌ഡിഎഫ്‌സിയുടെ വിപണി മൂലധനം (എംക്യാപ്) 19,050.56 കോടി രൂപ ഉയർന്ന് 5,22,368.64 കോടി രൂപയായപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് 16,153.55 കോടി രൂപ ഉയർന്ന് 5,11,201.77 കോടി രൂപയിലേക്ക് എത്തി. ഭാരതി എയർടെല്ലിന്റെ മൂല്യം 12,353.29 കോടി രൂപ ഉയർന്ന് 4,90,063.76 കോടി രൂപയായപ്പോള്‍ ഐടിസിയുടെ മൂല്യം 8,699.61 കോടി രൂപ ഉയർന്ന് 5,61,311.42 കോടി രൂപയായി.

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 8,517.26 കോടി രൂപ ഉയർന്ന് 6,29,314.52 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 7,441.27 കോടി രൂപ ഉയർന്ന് 6,53,704.04 കോടി രൂപയായും മാറി. 

റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടർന്നു, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ് യഥാക്രമം ടോപ് 10-ലെ പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്.

Tags:    

Similar News