വിപണി കരടികളുടെ പിടിയില്‍

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ദുര്‍ബ്ബലമായ വ്യാപാരം നടക്കാനാണ് സാധ്യത. ഇന്നലെ അവസാന മണിക്കൂറുകളില്‍ സംഭവിച്ച കനത്ത വില്‍പ്പനയാണ് ഇതിനു കാരണം. വിപണിയില്‍ ഇന്നലെ ലാഭമെടുപ്പാണ് നടന്നത്. അതിനെത്തുടര്‍ന്ന് നിഫ്റ്റിയില്‍ ബെയറിഷ് സൂചനകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ വിപണി ഇന്നും, വരും ദിവസങ്ങളിലും ദുര്‍ബലമായി തുടരാനാണ് സാധ്യത. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണി 18,080 ന് താഴെ തുടര്‍ന്നാല്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമാവും. ഈ സാഹചര്യത്തില്‍ സൂചിക 17,600 നിലയിലേക്ക് താഴ്ന്നു പോകാനിടയുണ്ട്. ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 18,015.7 ല്‍ നിഫ്റ്റിയ്ക്ക് പിന്തുണ […]

Update: 2022-01-18 21:34 GMT

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ദുര്‍ബ്ബലമായ വ്യാപാരം നടക്കാനാണ് സാധ്യത. ഇന്നലെ അവസാന മണിക്കൂറുകളില്‍ സംഭവിച്ച കനത്ത വില്‍പ്പനയാണ് ഇതിനു കാരണം. വിപണിയില്‍ ഇന്നലെ ലാഭമെടുപ്പാണ് നടന്നത്. അതിനെത്തുടര്‍ന്ന് നിഫ്റ്റിയില്‍ ബെയറിഷ് സൂചനകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ വിപണി ഇന്നും, വരും ദിവസങ്ങളിലും ദുര്‍ബലമായി തുടരാനാണ് സാധ്യത.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണി 18,080 ന് താഴെ തുടര്‍ന്നാല്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമാവും. ഈ സാഹചര്യത്തില്‍ സൂചിക 17,600 നിലയിലേക്ക് താഴ്ന്നു പോകാനിടയുണ്ട്.

ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 18,015.7 ല്‍ നിഫ്റ്റിയ്ക്ക് പിന്തുണ ലഭിക്കുമെന്നാണ്. 17,978.3 യും മറ്റൊരു പിന്തുണയായി മാറാനിടയുണ്ട്. വിപണി സൂചിക ഉയര്‍ന്നാല്‍, 18,280.7 ലും 18,448.3 ലും പ്രതിരോധം അനുഭവപ്പെട്ടേക്കാം.

ആഗോള വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അത്ര നല്ലതല്ല. ചൊവ്വാഴ്ച ഡൗ ജോണ്‍സും, S&P 500 ഉം യഥാക്രമം 1.51%, 1.83% ഇടിഞ്ഞു.

രാവിലെ സിംഗപ്പൂര്‍ SGX നിഫ്റ്റി 28 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം നടക്കുന്നു.

ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,254.95 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 220.20 കോടി രൂപയുടെ ഓഹരികള്‍ അധിക വില്‍പ്പന നടത്തി.

മോത്തിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസിന്റെ ചന്ദന്‍ തപാരിയയുടെ അഭിപ്രായത്തില്‍, 'ഉയര്‍ച്ചയുടെ ട്രെന്‍ഡ് നിഫ്റ്റിയില്‍ തടസ്സപ്പെട്ടിരിക്കുന്നു. വിപണി 18,250-18,350 നിലവാരത്തിലേക്ക് ഉയരണമെങ്കില്‍ സൂചിക 18,081 നു മുകളില്‍ നിലനില്‍ക്കേണ്ടതുണ്ട്. നിഫ്റ്റിയ്ക്ക് പിന്തുണ ലഭിക്കുക 18,000-17,900 ലെവലിലാണ്.'

ഐ പി

പേയ്‌മെന്റ് സൊല്യൂഷന്‍സ് പ്രൊവൈഡര്‍ എ ജി എസ്‌ ടെക്‌നോളജീസിന്റെ 680 കോടി രൂപ സമാഹരിക്കാനുള്ള ഐ പി ഒ ഇന്ന് ആരംഭിക്കുന്നു. 2022 ലെ ആദ്യ ഐ പി ഒ ആയ ഇത് 21 നു അവസാനിക്കും. പ്രൈസ് ബാന്‍ഡ് 166-175.

പ്രധാന ഫലങ്ങള്‍

ബജാജ് ഓട്ടോ, ഐ സി ഐ സി ഐ ലൊംബാർഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്, എല്‍ & ടി ഇന്‍ഫോടെക്, ജെ എസ് ഡബ്ല്യു എനര്‍ജി, ആപ്‌ടെക്, സിയറ്റ്, റാലീസ് ഇന്ത്യ, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും.

കൊച്ചിയില്‍ 22 കാരറ്റ് സ്വർണം ഗ്രാമിന് 4,497 രൂപ (ജനുവരി 18).

ഡോളര്‍ ചൊവ്വാഴ്ച 74.58 രൂപ.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 1.2% ഉയര്‍ന്ന് ബാരലിന് 87.51 ഡോളറിലെത്തി.

ഒരു ബിറ്റ് കോയിന്റെ വില 33,93,700 രൂപ (@7.27 am, വസിര്‍ എക്‌സ്)

Tags:    

Similar News