ലാഭ വര്‍ധനവ്: ഡോഡ്ല ഡയറി ഓഹരികള്‍ കുത്തനെ ഉയര്‍ന്നു

ഡോഡ്ല ഡയറിയുടെ ഓഹരികള്‍ 5.36 ശതമാനം കുത്തനെ ഉയര്‍ന്ന് 508.75 രൂപയായി. മാര്‍ച്ച് പാദത്തിലെ അറ്റാദായം 321 ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിച്ചത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 40.4 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 9.58 കോടി രൂപയായിരുന്നു. ഇവരുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 530 കോടി രൂപയില്‍ നിന്നും 11 ശതമാനം ഉയര്‍ന്ന് 589.7 കോടി രൂപയായി. ഇതേസമയം കമ്പനിയുടെ ഇപിഎസ് (എണിംഗ്‌സ് പെര്‍ ഷെയര്‍) മാര്‍ച്ച് പാദത്തില്‍ […]

Update: 2022-05-17 09:06 GMT

ഡോഡ്ല ഡയറിയുടെ ഓഹരികള്‍ 5.36 ശതമാനം കുത്തനെ ഉയര്‍ന്ന് 508.75 രൂപയായി. മാര്‍ച്ച് പാദത്തിലെ അറ്റാദായം 321 ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിച്ചത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 40.4 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 9.58 കോടി രൂപയായിരുന്നു. ഇവരുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 530 കോടി രൂപയില്‍ നിന്നും 11 ശതമാനം ഉയര്‍ന്ന് 589.7 കോടി രൂപയായി. ഇതേസമയം കമ്പനിയുടെ ഇപിഎസ് (എണിംഗ്‌സ് പെര്‍ ഷെയര്‍) മാര്‍ച്ച് പാദത്തില്‍ 6.8 ശതമാനമായി ഉയര്‍ന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇത് 1.7 ശതമാനമായിരുന്നു. ഇപ്പോള്‍ 300 ശതമാനമാനം വര്‍ധനയാണ് ഇതിലുണ്ടായിരിക്കുന്നത്.

'ശ്രീ കൃഷ്ണ മില്‍ക്ക്‌സ് (എസ്‌കെഎം) ഏറ്റെടുക്കുന്നത് വടക്കന്‍ കര്‍ണാടക, ഗോവ വിപണികളിലേക്കുള്ള ഞങ്ങളുടെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു. വികസനത്തിന്റെ ഭാഗമായി എസ്‌കെഎമ്മിന്റെ ബ്രാന്‍ഡ് ഞങ്ങള്‍ ഉത്തേജിപ്പിച്ച് ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണ ഇന്‍ഫ്രാസ്ട്രക്ച്ചറും സ്ഥാപിതമായ വിതരണ ശൃംഖലയും ഉറപ്പ് വരുത്തും. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്ഥിരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ധന വിലയിലെ വര്‍ധന ഈ പാദത്തില്‍ ചില സ്വാധീനം ചെലുത്തിയിട്ടുണ്ട്, എന്നാല്‍ വില വര്‍ധനയുമായി സ്ഥിതിഗതികള്‍ സന്തുലിതമാക്കാന്‍ കമ്പനിക്ക് ആത്മവിശ്വാസമുണ്ട്,' ഡോഡ്ല ഡയറി എം ഡി സുനില്‍ റെഡ്ഡി പറഞ്ഞു.

ശരാശരി പാല്‍ സംഭരണം 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ദിവസത്തില്‍ 12 .3 ലക്ഷം ലിറ്ററാണ്. എന്നാല്‍ ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം പ്രതി ദിനം 10 .8 ലക്ഷം ലിറ്ററാണ് സംഭരിച്ചത്. ശരാശരി പാല്‍ വില്‍പന നാലാം പാദത്തില്‍ പ്രതിദിനം 9.7 ലക്ഷം ലിറ്ററായി. കഴിഞ്ഞ വര്‍ഷം ഇത് 9.2 ലക്ഷം ലിറ്ററായിരുന്നു. ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം (നെയ് കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഒഴികെ) 140.6 കോടി രൂപയായി. ഇത് ഇക്കഴിഞ്ഞ നാലാം പാദത്തിലെ മൊത്തത്തിലുള്ള ഡയറി വരുമാനത്തിലേക്ക് 24 ശതമാനം സംഭാവന ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News