കനത്ത വാങ്ങൽ: ജൂബിലിയൻറ് ഫുഡ് വർക്‌സ് 10 ശതമാനം ഉയർന്നു

ജൂബിലിയൻറ് ഫുഡ് വർക്‌സിന്റെ ഓഹരികൾ വമ്പിച്ച വാങ്ങലിനു വിധേയമായി. ഓഹരിയുടെ വില 9.64 ശതമാനം ഉയർന്നു. കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം 11.33 ശതമാനം ഉയർന്ന് 116.11 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 104.29 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12.87 ശതമാനം ഉയർന്ന് 1,025.85 കോടി രൂപയായി. ഡോമിനോസിൽ വരുമാന വർദ്ധനവിന് കാരണമായത് ഡെലിവറി ചാനലിൽ ഉണ്ടായ മികച്ച വളർച്ചയാണ്. ഡൈൻ-ഇൻ, ടേക്ക്-എവേ […]

Update: 2022-05-30 09:13 GMT

ജൂബിലിയൻറ് ഫുഡ് വർക്‌സിന്റെ ഓഹരികൾ വമ്പിച്ച വാങ്ങലിനു വിധേയമായി. ഓഹരിയുടെ വില 9.64 ശതമാനം ഉയർന്നു. കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ...

ജൂബിലിയൻറ് ഫുഡ് വർക്‌സിന്റെ ഓഹരികൾ വമ്പിച്ച വാങ്ങലിനു വിധേയമായി. ഓഹരിയുടെ വില 9.64 ശതമാനം ഉയർന്നു. കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം 11.33 ശതമാനം ഉയർന്ന് 116.11 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 104.29 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12.87 ശതമാനം ഉയർന്ന് 1,025.85 കോടി രൂപയായി.

ഡോമിനോസിൽ വരുമാന വർദ്ധനവിന് കാരണമായത് ഡെലിവറി ചാനലിൽ ഉണ്ടായ മികച്ച വളർച്ചയാണ്. ഡൈൻ-ഇൻ, ടേക്ക്-എവേ ചാനലുകൾ ഒരുമിച്ച് മിതമായ വളർച്ച രേഖപ്പെടുത്തി. കമ്പനി, 80 പുതിയ ഡോമിനോസ് സ്റ്റോറുകൾ തുടങ്ങി റെക്കോഡ് രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ മൊത്തം 1,567 സ്റ്റോറുകളായി കമ്പനിയുടെ നെറ്റ്‌വർക്ക് വളർന്നു. ഈ പാദത്തിൽ കമ്പനി പുതിയ 17 സിറ്റികളിലേക്കു കൂടി അതിന്റെ ശാഖകൾ വളർത്തി. ഇതോടെ ആകെ 337 സിറ്റികളിലായി ഇവരുടെ സേവനം വ്യാപിച്ചു. ജൂബിലിയ​ന്റ് ഫുഡ് വർക്ക് അതിന്റെ പ്രവർത്തനങ്ങൾ ശ്രീലങ്കയിലും, ബംഗ്ളാദേശിലും വ്യാപിപ്പിച്ചിട്ടുണ്ട്.

"കമ്പനിക്കു ഇത് വളരെ സുപ്രധാനമായ വർഷമാണ്. പ്രതികൂല സാഹചര്യങ്ങളിലും വിലക്കയറ്റ വെല്ലുവിളികളിലും, സമയാനുസൃതവും, തന്ത്രപരവുമായ നിക്ഷേപങ്ങൾ നടത്തിയത്, ഡിജിറ്റൽ മേഖലയിൽ ശക്തി പ്രാപിക്കുന്നതിനും, സംയോജിത വിതരണ ശൃംഖല തയ്യാറാക്കിയതും കമ്പനിയുടെ മികച്ച വരുമാനത്തിനും, ലാഭത്തിനും, സ്റ്റോർ വളർച്ചാ കണക്കുകൾക്കും കാരണമായി. ഇത് പുതിയ വിഭാഗങ്ങളിലേക്ക് മുന്നേറാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു. കൂടാതെ, എല്ലാ ഓഹരിയുടമകൾക്കും പ്രാധാന്യം നൽകുന്ന തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുന്നതിനും പ്രാപ്തരാക്കുന്നു," ജൂബിലിയൻറ് ഫുഡ് വർക്സ് ലിമിറ്റഡിന്റെ കോ ചെയർമാൻ ഹരി എസ് ഭാർത്യ, ചെയർമാൻ ശ്യാം എസ് ഭാർത്യ എന്നിവർ പറഞ്ഞു. ബിഎസ്ഇ യിൽ ജൂബിലിയ​ന്റ് ഓഹരി 566.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News