കടം തീര്‍പ്പാക്കൽ: റെലിഗെയര്‍ എന്റര്‍പ്രൈസസ് 11 ശതമാനം ഉയര്‍ന്നു

റെലിഗെയര്‍ എന്റര്‍പ്രൈസസ് (REL) ബിഎസ്ഇ യില്‍ ഏകദേശം 11 ശതമാനം ഉയര്‍ന്നു. റെലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ കടം ഒറ്റത്തവണ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി മുന്നോട്ട് വച്ച നിര്‍ദേശങ്ങൾ ബാങ്കുകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണിത്. മുന്‍കാല പ്രമോട്ടർമാര്‍ പണം വകമാറ്റി ചെലവഴിച്ചതിന്റെ ഫലമായാണ് റെലിഗെയര്‍ ഫിന്‍വെസ്റ്റ് നഷ്ടത്തിലായത്. നഷ്ടം തിരിച്ചുപിടിക്കാനുള്ള നിയമപരമായ നടപടികള്‍ കമ്പനി നടത്തിവരികയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞാല്‍ ആര്‍ബിഐ നിര്‍ദേശിച്ചതിനേക്കാള്‍ മികച്ച ഗുണനിലവാരം ഉറപ്പുവരുത്താന്‍ കഴിയുമെന്ന് കമ്പനി പ്രത്യാശിക്കുന്നു. റെലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ കടം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇരുകൂട്ടര്‍ക്കും ഗുണകരമായ […]

Update: 2022-06-02 08:33 GMT

റെലിഗെയര്‍ എന്റര്‍പ്രൈസസ് (REL) ബിഎസ്ഇ യില്‍ ഏകദേശം 11 ശതമാനം ഉയര്‍ന്നു. റെലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ കടം ഒറ്റത്തവണ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി മുന്നോട്ട് വച്ച നിര്‍ദേശങ്ങൾ ബാങ്കുകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണിത്. മുന്‍കാല പ്രമോട്ടർമാര്‍ പണം വകമാറ്റി ചെലവഴിച്ചതിന്റെ ഫലമായാണ് റെലിഗെയര്‍ ഫിന്‍വെസ്റ്റ് നഷ്ടത്തിലായത്. നഷ്ടം തിരിച്ചുപിടിക്കാനുള്ള നിയമപരമായ നടപടികള്‍ കമ്പനി നടത്തിവരികയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞാല്‍ ആര്‍ബിഐ നിര്‍ദേശിച്ചതിനേക്കാള്‍ മികച്ച ഗുണനിലവാരം ഉറപ്പുവരുത്താന്‍ കഴിയുമെന്ന് കമ്പനി പ്രത്യാശിക്കുന്നു.

റെലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ കടം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇരുകൂട്ടര്‍ക്കും ഗുണകരമായ ഒന്നാണെന്ന് റെലിഗെയര്‍ എന്റര്‍പ്രൈസസിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ഡോ രശ്മി സലൂജ പറഞ്ഞു. ഇത് കമ്പനിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും, വളര്‍ച്ചയ്ക്കും വളരെ സഹായകരമാണെന്നും സലൂജ പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തില്‍, വളര്‍ന്നുവരുന്ന നിലവിലുള്ള സബ്സിഡിയറികള്‍ക്ക് പുറമേ, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്, ഡിജിറ്റല്‍ വെല്‍ത്ത് മാനേജ്മെന്റ്, അസറ്റ് റീകൺസ്ട്രക്ഷൻ, ആൾട്ടർനേറ്റീവ് നിക്ഷേപ ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള പുതിയ തന്ത്രപരമായ ബിസിനസുകളിലേക്ക് റെലിഗെയര്‍ എന്റര്‍പ്രൈസസ് പ്രവേശിക്കാന്‍ പദ്ധതിയിടുന്നു.
ഈ മേഖലകള്‍ക്കെല്ലാം കമ്പനിയുടെ ഇപ്പോഴുള്ള ബിസിനസ്സുകളുമായി അടുത്ത ബന്ധമുണ്ട്. ഇത് ഗ്രൂപ്പിന്റെ ബിസിനസ്സിനും, സാമ്പത്തിക വളര്‍ച്ചയ്ക്കും പല മടങ്ങ് സഹായകരമാകും. ഓഹരി ഇന്ന് 135.70 രൂപയിലാണ് ക്ലോസ് ചെയ്തത്‌

Tags:    

Similar News