എല്‍ഐസി ഓഹരി വിലയിടിവില്‍ സര്‍ക്കാരിന് ആശങ്ക

ഡെല്‍ഹി: എല്‍ഐസി ഓഹരി വിലയിടിവില്‍ സര്‍ക്കാരിന് ആശങ്ക. ഇന്‍ഷുറന്‍സ് മാനേജ്‌മെന്റ് ഇതിന്റെ കാര്യങ്ങള്‍ പരിശോധിച്ച് ഓഹരി മൂല്യം ഉയര്‍ത്തുമെന്നും ഇത്  താല്‍ക്കാലികമാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഈ തകര്‍ച്ചയെ 'ബ്ലിപ്പ്'  എന്നാണ് വിശേഷിപ്പിക്കുന്നത് . ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) മെയ് 17 ന് ഓഹരികളില്‍ 872 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരുന്നു. വിജയകരമായ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ശേഷം സര്‍ക്കാര്‍ എല്‍ഐസി ഓഹരികളുടെ ഇഷ്യു വില മൂന്ന് തവണ പുതുക്കി 949 രൂപയായി നിശ്ചയിച്ചിരുന്നു. ലിസ്റ്റ് ചെയ്ത […]

Update: 2022-06-11 03:35 GMT
ഡെല്‍ഹി: എല്‍ഐസി ഓഹരി വിലയിടിവില്‍ സര്‍ക്കാരിന് ആശങ്ക. ഇന്‍ഷുറന്‍സ് മാനേജ്‌മെന്റ് ഇതിന്റെ കാര്യങ്ങള്‍ പരിശോധിച്ച് ഓഹരി മൂല്യം ഉയര്‍ത്തുമെന്നും ഇത് താല്‍ക്കാലികമാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഈ തകര്‍ച്ചയെ 'ബ്ലിപ്പ്' എന്നാണ് വിശേഷിപ്പിക്കുന്നത് .
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) മെയ് 17 ന് ഓഹരികളില്‍ 872 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരുന്നു. വിജയകരമായ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ശേഷം സര്‍ക്കാര്‍ എല്‍ഐസി ഓഹരികളുടെ ഇഷ്യു വില മൂന്ന് തവണ പുതുക്കി 949 രൂപയായി നിശ്ചയിച്ചിരുന്നു. ലിസ്റ്റ് ചെയ്ത ദിവസം മുതല്‍, എല്‍ഐസി ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ താഴെയായി തുടരുകയും 708.70 രൂപയിലെ താഴ്ന്ന നിലയിലും ഉയര്‍ന്നത് 920 രൂപയിലും എത്തുകയും ചെയ്തു.
'എല്‍ഐസിയുടെ ഓഹരി വിലയിലുണ്ടായ താല്‍കാലിക തകര്‍ച്ചയെക്കുറിച്ച് വളരെ ആശങ്കാകുലരാണ്.ആളുകള്‍ എല്‍ഐസിയുടെ അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമയമെടുക്കും. എല്‍ഐസി മാനേജ്മെന്റ് ഈ വശങ്ങളെല്ലാം പരിശോധിച്ച് ഓഹരി ഉടമകളുടെ മൂല്യം ഉയര്‍ത്തും," ഡിഐപിഎഎം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു.
വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ബിഎസ്ഇയില്‍ എല്‍ഐസിയുടെ ഓഹരി വില 709.70 രൂപയിലാണ് ക്ലോസ് ചെയ്തത്. ജൂണ്‍ അവസാനത്തോടെ എല്‍ഐസി ഇവി അപ്‌ഡേറ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. സെബിയില്‍ സമര്‍പ്പിച്ച കരട് പേപ്പറുകള്‍ പ്രകാരം, 2021 സെപ്റ്റംബര്‍ അവസാനത്തോടെ എല്‍ഐസിയുടെ ഇവി 5.39 ലക്ഷം കോടി രൂപയിലധികമായിരുന്നു.
മാര്‍ച്ച് അവസാനം എമ്പെഡിഡ് വാല്യൂ (ഇവി) സംബന്ധിച്ച് മാര്‍ച്ചില്‍ വ്യക്തത വരും. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാവി വളര്‍ച്ചയുടെ നിരക്ക് ഇവി വഴി മാത്രമേ വിലയിരുത്താന്‍ കഴിയൂ. മാര്‍ച്ച് അവസാനത്തോടെ വര്‍ധിപ്പിച്ച ഇവി വിപണിക്ക് ഒരു ഭാവി പ്രതീക്ഷിക്കാം. കാരണം അതില്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണവും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ മാസം ഐപിഒ വഴി എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതിലൂടെ സര്‍ക്കാര്‍ 20,500 കോടി രൂപ നേടിയിരുന്നു.
Tags:    

Similar News