അമേരിക്കന്‍ കോസ്‌മെറ്റിക് ബ്രാന്‍ഡായ റെവ്‌ലോണ്‍ പാപ്പരത്തതിലേക്ക്

ആഗോള കോസ്‌മെറ്റിക് കമ്പനിയായ റെവ്‌ലോണ്‍ പാപ്പരത്തത്തിലേയ്ക്ക്. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കടുത്ത സാമ്പത്തിക ബാധ്യതയുമുള്ള റെവ്‌ലോണ്‍ പാപ്പരത്ത നിയമവുമായി ബന്ധപ്പെട്ട ചാപ്റ്റര്‍ 11 ഫയല്‍ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഹരി ഉടമസ്ഥാവകാശം കൈമാറാന്‍ സാധ്യതയുള്ളതായാണ് കമ്പനിയോയടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അമേരിക്ക ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ ദിവസം റെവ്ലോണിന്റെ ഓഹരികള്‍ 53% ഇടിഞ്ഞു. ഏറ്റവും വലിയ ഏകദിന ഇടിവാണിത്.  വെള്ളിയാഴ്ച ഓഹരി മൂല്യം 2.05 ഡോളറിലെത്തിയിരുന്നു. കോടീശ്വരനായ റോണ്‍ പെരല്‍മാന്റെ ഉടമസ്ഥതയിലുള്ള മാക്ക് ആന്‍ഡ്രൂസ് ആന്‍ഡ് ഫോര്‍ബ് […]

Update: 2022-06-13 06:06 GMT
ആഗോള കോസ്‌മെറ്റിക് കമ്പനിയായ റെവ്‌ലോണ്‍ പാപ്പരത്തത്തിലേയ്ക്ക്. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കടുത്ത സാമ്പത്തിക ബാധ്യതയുമുള്ള റെവ്‌ലോണ്‍ പാപ്പരത്ത നിയമവുമായി ബന്ധപ്പെട്ട ചാപ്റ്റര്‍ 11 ഫയല്‍ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഹരി ഉടമസ്ഥാവകാശം കൈമാറാന്‍ സാധ്യതയുള്ളതായാണ് കമ്പനിയോയടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അമേരിക്ക ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ ദിവസം റെവ്ലോണിന്റെ ഓഹരികള്‍ 53% ഇടിഞ്ഞു. ഏറ്റവും വലിയ ഏകദിന ഇടിവാണിത്. വെള്ളിയാഴ്ച ഓഹരി മൂല്യം 2.05 ഡോളറിലെത്തിയിരുന്നു.
കോടീശ്വരനായ റോണ്‍ പെരല്‍മാന്റെ ഉടമസ്ഥതയിലുള്ള മാക്ക് ആന്‍ഡ്രൂസ് ആന്‍ഡ് ഫോര്‍ബ് കമ്പനിയുടെ ഭാഗമാണ് റെവ്‌ലോണ്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ചെറു കമ്പനികളുടെ മത്സരത്തിനിടയെ മുന്നേറാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് റെവ്‌ലോണിനുള്ളത്.
കമ്പനിയുടെ ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ശക്തമാണ്, എന്നാല്‍ വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ ഈ ആവശ്യം നിറവേറ്റുന്നതിനെ പിന്നോട്ടടിക്കുന്നു. കനത്ത സമ്മര്‍ദ്ദമാണ് വിതരണ മേഖലയില്‍ റെവ്‌ലോണ്‍ അഭിമുഖീകരിക്കുന്നത്. പണപ്പെരുപ്പം മാര്‍ജിനുകള്‍ കുറയ്ക്കുകയാണെന്നും റെവ്ലോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡെബ്ര പെരെല്‍മാന്‍ കമ്പനിയുടെ പാദ ഫലങ്ങള്‍ വിശകലനം ചെയ്ത് വ്യക്തമാക്കി.
കമ്പനിക്ക് മൂന്ന് ബില്യണ്‍ ഡോളറിലധികം ദീര്‍ഘകാല കടമുണ്ട്. കടക്കാരുമായുള്ള ബാധ്യതകള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ വാര്‍ഷിക പലിശ ചെലവ് കഴിഞ്ഞ വര്‍ഷം ഏകദേശം 248 മില്യണ്‍ ഡോളറായിരുന്നു. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 132 മില്യണ്‍ ഡോളറിന്റെ പണലഭ്യതയാണ് റിപ്പോര്‍ട്ട് ചെയ്തത്.
എലിസബത്ത് ആര്‍ഡന്‍, എലിസബത്ത് ടെയ്ലര്‍ തുടങ്ങി 15 ലധികം ബ്രാന്‍ഡുകള്‍ റെവ്ലോണിനുണ്ട്. 150 രാജ്യങ്ങളിലായി കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട്.
Tags:    

Similar News