സര്‍ക്കാര്‍ 40,000 കോടി രൂപയുടെ ബോണ്ടുകള്‍ തിരിച്ചു വാങ്ങുന്നു

  • ബാങ്കിംഗ് മേഖലയില്‍ പണലഭ്യത ഉയര്‍ത്താന്‍ ഈ നീക്കം സഹായിക്കും
  • 2018 ന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ തിരികെ വാങ്ങുന്നത്
  • സര്‍ക്കാര്‍ ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയിരിക്കുന്നത് ബാങ്കുകളാണ്

Update: 2024-05-04 07:29 GMT

സര്‍ക്കാര്‍ 40,000 കോടി രൂപയുടെ സോവറിന്‍ ബോണ്ടുകള്‍ മേയ് 9 ന് തിരികെ വാങ്ങുമെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) മേയ് 3 ന് അറിയിച്ചു.

6.18% GS 2024,

9.15% GS 2024,

6.89% GS 2025 എന്നിവയാണ് തിരിച്ചു വാങ്ങുന്നത്.

ഇവ ഈ വര്‍ഷം നവംബര്‍ 4, നവംബര്‍ 14, 2025 ജനുവരി 16 ദിവസങ്ങളില്‍ മെച്വര്‍ ആകുന്നവയാണ്.

2018 ന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ തിരികെ വാങ്ങുന്നത്.

ബാങ്കിംഗ് മേഖലയില്‍ പണലഭ്യത ഉയര്‍ത്താന്‍ ഈ നീക്കം സഹായിക്കും.

സര്‍ക്കാര്‍ ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയിരിക്കുന്നത് ബാങ്കുകളാണ്. അതു കൊണ്ടു തന്നെ ഈ ബോണ്ടുകള്‍ ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ തിരികെ വാങ്ങുമ്പോള്‍ ബാങ്കുകളില്‍ പണ ലഭ്യത കൂടുകയും ചെയ്യും.

Tags:    

Similar News