കോര്‍പറേറ്റ് കടപ്പത്ര വിപണിയ്ക്ക് താങ്ങായി സര്‍ക്കാര്‍ 30,000 കോടിയുടെ നിധി രൂപീകരിക്കുന്നു.

Update: 2023-02-17 12:31 GMT


വിപണിയില്‍ സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തില്‍ പണ ലഭ്യത ഉറപ്പു വരുത്തുന്നതിനും, നിക്ഷേപകരുടെ ആശങ്കകള്‍ കുറയ്ക്കുന്നതിനുമായി കോര്‍പറേറ്റ് കടപ്പത്ര വിപണിയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 33000 കോടി രൂപ യുടെ നിധി രൂപീകരിക്കും. തുകയുടെ 90 ശതമാനവും സര്‍ക്കാര്‍ നല്‍കും. ശേഷിക്കുന്ന തുക മറ്റു അസെറ്റ് മാനേജര്‍മാരില്‍ നിന്നും സ്വരൂപിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യൂണിറ്റായ എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെയാണ് ഈ കരുതല്‍ ധനം നിയന്ത്രിക്കാന്‍ ചുമതലപെടുത്തിയിട്ടുള്ളത്. 2020 ല്‍ സെബിയാണ് ആദ്യമായി എസ്ബിഐ മ്യൂച്ചല്‍ ഫണ്ടിനെ നിര്‍ദേശിച്ചത്.

പെട്ടെന്നും, പ്രതീക്ഷിക്കുന്നതുമായ ഒരു മാറ്റം ഉണ്ടാകുമ്പോഴെല്ലാം, ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും അല്ലാത്ത പക്ഷം അത് പണ ലഭ്യതയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് എസ്ബിഐ മ്യൂച്ചല്‍ ഫണ്ടിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഡി പി സിംഗ് പറഞ്ഞു. ഭാവിയില്‍ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനാണ് കരുതല്‍ ധനം സ്വരൂപിക്കുന്നത്.

ഫണ്ടിനായുള്ള സെബിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഫണ്ട് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍.


Tags:    

Similar News