അപ്പോളോ ടയേഴ്സ് ഓഹരികൾ വാങ്ങാം: മോത്തിലാൽ ഓസ്വാൾ

കമ്പനി: അപ്പോളോ ടയേഴ്സ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 259.90 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ അപ്പോളോ ടയേഴ്സ്ൻെറ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. ഉയർന്ന പണപ്പെരുപ്പം ഉണ്ടായിരുന്നുവെങ്കിലും, വോള്യത്തിലുണ്ടായ മികച്ച മുന്നേറ്റവും, ഉത്പന്ന വില വർധനവും ഇന്ത്യയിലെ ബിസിനസിൽ വർദ്ധനവുണ്ടാക്കി. യൂറോപ്പ്യൻ ബിസിനസ് പ്രതീക്ഷിച്ച നിലവാരം പുലർത്തി. എന്നാൽ രണ്ടാം പാദത്തിൽ ഇന്ത്യയിലെ ബിസിനസ് അല്പം താഴാനാണ് സാധ്യത. യൂറോപ്പ്യൻ ബിസിനസ് ശക്തമായിത്തന്നെ നിലനിൽക്കും. […]

Update: 2022-08-24 02:58 GMT

കമ്പനി: അപ്പോളോ ടയേഴ്സ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 259.90 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്

നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ അപ്പോളോ ടയേഴ്സ്ൻെറ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. ഉയർന്ന പണപ്പെരുപ്പം ഉണ്ടായിരുന്നുവെങ്കിലും, വോള്യത്തിലുണ്ടായ മികച്ച മുന്നേറ്റവും, ഉത്പന്ന വില വർധനവും ഇന്ത്യയിലെ ബിസിനസിൽ വർദ്ധനവുണ്ടാക്കി. യൂറോപ്പ്യൻ ബിസിനസ് പ്രതീക്ഷിച്ച നിലവാരം പുലർത്തി. എന്നാൽ രണ്ടാം പാദത്തിൽ ഇന്ത്യയിലെ ബിസിനസ് അല്പം താഴാനാണ് സാധ്യത. യൂറോപ്പ്യൻ ബിസിനസ് ശക്തമായിത്തന്നെ നിലനിൽക്കും. അസംസ്‌കൃത വസ്തുക്കളുടെ വില രണ്ടാം പാദത്തിലും ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യതയെങ്കിലും ഉത്പന്ന വില വർദ്ധനവ് പാദാടിസ്ഥാനത്തിലുള്ള മാർജിൻ നിലനിർത്തുന്നതിന് സഹായിക്കും.

ഇന്ത്യൻ വിപണിയിൽ മൊത്ത ഉത്പാദന വളർച്ച വാർഷികാടിസ്ഥാനത്തിൽ 21 ശതമാനമായി. റീപ്ലേസ്മെ​ന്റ് വോള്യം 13 ശതമാനം വർധിച്ചപ്പോൾ, പാസ്സഞ്ചർ വാഹനങ്ങളുടെ ഉത്‌പാദന വളർച്ച 35 ശതമാനമായി. ട്രക്ക്, ബസ് റേഡിയലുകളുടെ വോള്യം വളർച്ച 30 ശതമാനമായി.

രണ്ടാം പാദത്തിൽ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം 3 ശതമാനമായിരിക്കുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. ഒന്നാം പാദത്തിൽ 7-8 ശതമാനമായിരുന്നു. രണ്ടാം പാദത്തിനു ശേഷം ഇതിൽ സ്ഥിരത കൈവരിക്കുമെന്നും, വിലക്കയറ്റം മിതമായി തുടരുമെന്നും ബ്രോക്കറേജ് കണക്കാക്കുന്നു. ഒന്നാം പാദത്തിൽ, കമ്പനി ട്രക്ക്, ബസ് റേഡിയൽ വിഭാഗത്തിൽ 8 ശതമാനം വില വർധിപ്പിച്ചപ്പോൾ, മറ്റു വിഭാഗങ്ങളിൽ 3.4 ശതമാനവും വർധിപ്പിച്ചിരുന്നു. ജൂലൈയിൽ ഇന്ത്യയിൽ വീണ്ടും 3 ശതമാനം വർധിപ്പിച്ചിരുന്നു.

യൂറോപ്യൻ യൂണിയനിൽ, ഒന്നാം പാദത്തിൽ പാസ്സഞ്ചർ കാർ റേഡിയൽ വിപണി 5 ശതമാനം വളർന്നു. മേഖലയിൽ, കമ്പനിയുടെ ഉത്പാദന വളർച്ച വാർഷികാടിസ്ഥാനത്തിൽ 18 ശതമാനമായി. ഇത് കമ്പനിയുടെ ഉത്പന്നങ്ങൾക്കുള്ള ശക്തമായ ഡിമാന്റിനെയാണ് സൂചിപ്പിക്കുന്നത്. തുടർന്നും ഈ ഡിമാൻഡ് വളർച്ച തുടരുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. മറ്റുള്ള ടയർ കമ്പനികളിൽ നിന്ന് വ്യതസ്തമായി, അപ്പോളോ ടയർ മികച്ച വരുമാന വളർച്ചയും, കുറഞ്ഞ ഓഹരി വിലയും ഉറപ്പു നൽകുന്നുവെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)

Tags:    

Similar News