യൂനോ മിന്റ ലിമിറ്റഡ് വാങ്ങാമെന്നു ജിയോജിത് ഫിനാൻഷ്യൽ സർവീസസ്

യൂനോ മിന്റക്കു FY23-ൽ 700 കോടി രൂപയുടെ ശക്തമായ കാപെക്‌സ് പ്ലാൻ ഉണ്ട്.

Update: 2023-02-24 07:53 GMT

കമ്പനി: യൂനോ മിന്റ ലിമിറ്റഡ്

ശുപാർശ: വാങ്ങുക

(12 മാസത്തെ നിക്ഷേപ കാലാവധി)

നിലവിലെ വിപണി വില: 504 രൂപ; ലക്ഷ്യം - 586 രൂപ); ലാഭം 16%.

ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജിയോജിത് ഫിനാൻഷ്യൽ സർവീസസ്

സ്വിച്ചുകൾ, ഹോണുകൾ, ലൈറ്റുകൾ മുതലായ വൈവിധ്യമാർന്ന വാഹന അനുബന്ധ സാമഗ്രികൾ നിർമ്മിക്കുന്ന കമ്പനിയാണ് യു നോ മിന്റ ലിമിറ്റഡ്. വിപണിയിൽ 67 ശതമാനം വിഹിതത്തോടെ അവർ മുൻനിരയിൽ നിൽക്കുന്നു. പ്രതീക്ഷകൾക്കപ്പുറം മൂന്നാം പാദത്തിൽ മൊത്തം വ്യവസായത്തിന്റെ വാർഷിക അടിസ്ഥാനത്തിലുള്ള വരുമാന വളർച്ചയായ 4.5 ശതമാനത്തിനെതിരെ യൂനോ മിന്റ 34 ശതമാനം വളർച്ച നേടിയിരുന്നു.

∙2 വീലർ /4 വീലർ വിഭാഗങ്ങളിൽ പുതിയ ഉപഭോക്താക്കളെ ചേർക്കാനായതും പുതിയ ബിസിനസ് അടിത്തറ വികസിപ്പിക്കാനായതുമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. അസംസ്കൃത വസ്തുക്കളുടെ വിലയിൽ 110 ബേസ് പോയിന്റിന്റെ നേട്ടവും പ്രവർത്തനക്ഷമതയിൽ വന്ന പുരോഗതിയും കാരണം പ്രവർത്തനലാഭം 82 ബേസ് പോയിന്റ് ഉയർന്ന് 11.6 ശതമാനം ആക്കാനും തൻമൂലം അറ്റ ലാഭത്തിൽ വാർഷിക അടിസ്ഥാനത്തിൽ 60 ഉയർച്ച കൈവരിക്കാനും സാധിച്ചു.

ഒരു വാഹനത്തിന്റെ അനുബന്ധ സാമഗ്രികളുടെ ഉപയോഗത്തിൽ 10-15 ശതമാനം വർദ്ധനവ് വന്നിട്ടുണ്ട്. കൂടാതെ പുതിയ സാമഗ്രികൾ കൂടുതലായി ചേർക്കാനും കഴിയുന്നതാണ്. ഒരു വൈദ്യുതി വാഹനത്തിന്റെ 2/3 വീലർ വാഹനത്തിന്റെ കിറ്റ് വില 61300 രൂപയോളം വില വരുന്നുണ്ട്. 

∙ഉൽപ്പന്നങ്ങളുടെ നിരന്തരമായ ആവശ്യകത, വൈവിധ്യവൽക്കരണം, ഏറ്റവും മുൻതിയ മിശ്രിതം എന്നി ഘടകങ്ങളാൽ സാമ്പത്തിക വർഷം 2022 - 24 അവസാനത്തോടെ വരുമാനത്തിലെ വാർഷിക സഞ്ചിത വർദ്ധനവ് 21 ശതമാനം ആകുമെന്ന് ഞങ്ങൾ വിലയിരുത്തുന്നു. ∙

യൂനോ മിന്റക്കു FY23-ൽ 700 കോടി രൂപയുടെ ശക്തമായ കാപെക്‌സ് പ്ലാൻ ഉണ്ട്. 

1. ഓഫ് ബോർഡ് ചാർജർ, മോട്ടോർ കൺട്രോളുകൾ, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഡിസി-ഡിസി കൺവർട്ടർ മുതലായവ ഉൾക്കൊള്ളുന്ന വാർഷികമായി വർദ്ധനവ് ലഭിക്കുന്ന 300 കോടി രൂപയുടെ സുപ്രധാനമായ ഒരു ഓർഡർ ലഭിച്ചിട്ടുണ്ട്.

2.4W സ്വിച്ചിനുള്ള ഓർഡർ കൊറിയൻ ഉപഭോക്താവിൽ നിന്നും ലഭിച്ചിട്ടുണ്ട്.

3.2Ws സ്വിച്ചിനും ഹീറ്റർ ഹാൻഡിൽ ഗ്രിപ്പിനും വാർഷിക അടിസ്ഥാനത്തിലുള്ള ഓർഡർ മാർക്ക് ഓട്ടോ മേജർ എന്ന ഒരു അമേരിക്കൻ കമ്പനിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

നിലവിൽ കമ്പനിയുടെ ഓഹരി 35x എന്ന് ചരിത്രപരമായ ശരാശരി വരുമാനം നൽകി കൊണ്ടാണ് വ്യാപാരം നടക്കുന്നത്. കമ്പനിയുടെ വൈവിധ്യമാർന്ന ഉൽപ്പന്നപ്പട്ടികയും ശക്തമായ ഓർഡറുകളും നേടിയതിന്റെ അടിസ്ഥാനത്തിൽ യു എം എൽ ഓഹരികൾ FY25 EPS-ന്റെ 34x നേടുമെന്ന് കരുതുന്നു. അതുകൊണ്ട് ടാർഗെറ്റ് വിലയായ 586 രൂപയിൽ എത്തിച്ചേരുന്നു; തന്മൂലം, വാങ്ങുക എന്നാണ് റേറ്റിംഗ് ശുപാർശ.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.

Tags:    

Similar News