വില വെറും 30 രൂപയ്ക്ക് താഴെ; മള്‍ട്ടിബാഗറില്‍ കുതിപ്പ് തുടര്‍ന്നേക്കും

Update: 2023-05-22 11:00 GMT

ഒരു കൊല്ലം കൊണ്ട് 300 ശതമാനം വളര്‍ച്ച

വെറും അഞ്ച് രൂപയുണ്ടായിരുന്ന ഓഹരി

18.41 കോടിയുടെ ഓര്‍ഡര്‍

ചെറിയ വിലയ്ക്ക് വാങ്ങാവുന്ന ഓഹരികള്‍ പലപ്പോഴും നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതില്‍പരം ലാഭം നല്‍കാറുണ്ട്. വെറും മുപ്പത് രൂപാ പോലും വിലയില്ലാത്ത ഓഹരികളില്‍ നിന്ന് പല മടങ്ങ് റിട്ടേണാണ് ചെറിയ സമയം കൊണ്ട് കൊയ്യാന്‍ സാധിക്കുക. അത്തരം പെന്നി ഓഹരികളെ തിരിച്ചറിയാന്‍ നേരത്തെ തന്നെ സാധിച്ചാല്‍ അത് നിക്ഷേപകന് ഗുണം ചെയ്യും.

കമ്പനികളുടെ പ്രകടനവും വിറ്റുവരവും അടിസ്ഥാനഘടകങ്ങളുമൊക്കെ എങ്ങിനെയാണെന്ന് നേരത്തെ തന്നെ വിലയിരുത്താന്‍ സാധിക്കുന്നിടത്താണ് നിക്ഷേപകര്‍ക്ക് ഭാവിയില്‍ ലാഭം നേടാന്‍ സഹായിക്കുന്നത്. ഇന്ന് വിപണിയില്‍ വില കുറഞ്ഞതും സമീപകാലത്ത് കുതിച്ചുച്ചാട്ടത്തിന് സാധ്യതയുള്ളതുമായ ഓഹരിയാണ് എസ്ബിസി എക്‌സ്‌പോര്‍ട്ട് ലിമിറ്റഡ്.

2011ല്‍ ആരംഭിച്ച കമ്പനി ഗാര്‍മെന്റ് വ്യവസായ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏഴുപതോളം വിതരണക്കാരുള്ള കമ്പനിയ്ക്ക് എല്ലാ വര്‍ഷവും 75 ഓളം പുതിയ പ്രൊജക്ടുകളുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയിലെ പ്രകടനം കണക്കിലെടുത്താല്‍ മള്‍ട്ടിബാഗറായിരുന്നു എന്ന് പറയാന്‍ സാധിക്കും.

ഒരു വര്‍ഷം കൊണ്ട് 300 ശതമാനം വളര്‍ച്ചയാണ് ഓഹരി നേടിയത്. 2022 മെയ് 24ന് വെറും 5.40 രൂപയായിരുന്നു നിലവാരമെങ്കില്‍ ഈ വര്‍ഷം മെയ് 22ന് വിപണിയില്‍ 22 രൂപയാണ് വില. കമ്പനിയുടെ ഓഹരികളില്‍ കുറച്ചുകാലത്തേക്ക് കൂടി കുതിച്ചുചാട്ടത്തിന് തന്നെയാണ് സാധ്യത. കാരണം എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ കമ്പനിക്ക് ലഭിച്ച പുതിയ ഓര്‍ഡറുകളെ കുറിച്ച് പറയുന്നുണ്ട്. അഹമ്മദാബാദ്,ഭോപ്പാല്‍,നാഗ്പൂര്‍ തുടങ്ങിയ മേഖലകളില്‍ റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് ജോലിയ്ക്കുള്ള പുതിയ കരാറുകള്‍ ലഭിച്ചിട്ടുണ്ട്. 18.41 കോടി രൂപയുടെ പ്രൊജക്ടുകളാണിത്.

അതുകൊണ്ട് തന്നെ കമ്പനി മുന്നേറുന്നതിനൊപ്പം ഓഹരിയ്ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുണ്ടാകുമെന്ന് വിചാരിക്കാം. ഇന്ന് വിപണിയില്‍ വെറും 22.52 രൂപയാണ് ഏറ്റവും കൂടി യ നിലവാരം. 21.97 രൂപയാണ് ഏറ്റവും കുറഞ്ഞ നിലവാരം. നിലവില്‍ 22.07 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. രണ്ട് ശതമാനം ഇടിഞ്ഞിട്ടുണ്ട്. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായി 23.81 രൂപയും 52 ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിലവാരമായി 4.65 രൂപയുമാണ് രേഖപ്പെടുത്തിയത്. വെറും മുപ്പത് രൂപയ്ക്ക് താഴെ വിലയുള്ള ഈ ഓഹരികളില്‍ വരും ദിവസം ബുള്ളിഷ്‌നെസ് പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ മികച്ച ഓഹരികള്‍ക്കായി നോക്കുന്നവര്‍ക്ക് ഈ ഓഹരിയും നിരീക്ഷണത്തില്‍ വെക്കാവുന്നതാണ്.

(ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍പ്പറഞ്ഞ ആര്‍ട്ടിക്കിള്‍ വിവിധ സ്‌ത്രോസ്സുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപിക്കുക. )

Tags:    

Similar News