പാചക എണ്ണ വിലയിടിവ് വെളിച്ചെണ്ണയ്ക്ക് വെല്ലുവിളി
ജാതിക്കാ ഡിമാന്റ് ഉയര്‍ന്നു തുടങ്ങി
കേരളത്തിലും തമിഴ്നാട്ടിലും വെളിച്ചെണ്ണ ഒരാഴ്ച്ചയായി സ്റ്റെഡി നിലവാരത്തിലാണ്. അതേ സമയം കൊപ്ര ക്ഷാമം മുന്‍ നിര്‍ത്തി തമിഴ്നാട്ടിലെ മില്ലുകാര്‍ കൂടിയ വിലയ്ക്കും ചരക്ക് സംഭരിക്കുന്നുണ്ട്. പ്രദേശിക ഡിമാന്റ് വെളിച്ചെണ്ണയ്ക്ക് ഉയരാഞ്ഞത് കാങ്കയത്തെ വന്‍കിട
മില്ലുകാരെ സമ്മര്‍ദ്ദത്തിലാക്കി. വിദേശ പാചകയെണ്ണ വിലകള്‍ താഴ്ന്ന് നില്‍ക്കുന്നത് വെളിച്ചെണ്ണയുടെ കുതിപ്പിന് തടസമായി.
കൊച്ചി, കോട്ടയം വിപണികളില്‍ റബര്‍ വരവ് കുറഞ്ഞ അളവിലായി. എങ്കിലും വില ഉയര്‍ത്തി ഷീറ്റ് സംഭരിക്കാന്‍ ടയര്‍ മേഖലയും ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികളും തയ്യാറായില്ല. കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ ക്വിന്റ്റലിന് 18,300 രൂപയിലും അഞ്ചാം ഗ്രേഡ് 18,000 രൂപയിലുമാണ് ഇടപാടുകള്‍ നടക്കുന്നത്.
ജാതിക്ക ശേഖരിക്കാന്‍ ആഭ്യന്തര വ്യാപാരികള്‍ക്ക് ഒപ്പം വ്യവസായികളും കയറ്റുമതിക്കാരും നീക്കം തുടങ്ങി. ശെത്യകാലമായതിനാല്‍ മികച്ചയിനം കായകള്‍ സംഭരിച്ചാല്‍ കൂടുതല്‍ ലാഭമെന്നാണ് അവരുടെ വിലയിരുത്തല്‍. കാലടി, പെരുമ്പാവൂര്‍ വിപണികളില്‍ ലഭിക്കുന്നതിലും ഉയര്‍ന്ന വില ഹൈറേഞ്ച് ജാതിക്ക, ജാതിപത്രിയും ലഭ്യമാണ്. കാലടിയില്‍ ജാതിക്ക തൊണ്ടന്‍ കിലോ 280 രൂപയിലും ഹൈറേഞ്ചില്‍ 360 രൂപയിലുമാണ്
വ്യാപാരം നടക്കുന്നത്. ജാതിപരിപ്പ് മദ്ധ്യകേരളത്തില്‍ കിലോ 610 രൂപ വരെ ഉയര്‍ന്നപ്പോള്‍ ഹൈറേഞ്ച് ജാതി പരിപ്പ് കിലോ 680 രൂപയ്ക്ക് ശേഖരിക്കാന്‍ വാങ്ങലുകാര്‍ രംഗത്തുണ്ട്.
