image

28 Nov 2025 5:48 PM IST

Commodity

റബര്‍ വിലയില്‍ മുന്നേറ്റം; ഏലത്തിന് നിരക്ക് കുറഞ്ഞു

MyFin Desk

commodities market rate 28 11 2025
X

Summary

നാളികേരോല്‍പ്പന്നങ്ങളുടെ വിലയിലും മാറ്റമില്ല


രാജ്യാന്തര റബര്‍ വിലയിലെ ഉണര്‍വ് കണ്ട് വ്യവസായികള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ താല്‍പര്യം കാണിച്ചു. ജപ്പാനിലും സിംഗപ്പൂരിലും അനുഭവപ്പെട്ട ഉണര്‍വ് ഏഷ്യന്‍ റെഡി മാര്‍ക്കറ്റുകളെ സജീവമാക്കി. ജപ്പാനില്‍ റബര്‍ കിലോ 343 യെന്‍ വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നതോടെ ബാങ്കോക്കില്‍ ഷീറ്റ് വില 19154 രൂപയായി കയറി.

കൊച്ചിയില്‍ റബര്‍ വില ക്വിന്റലിന് 100 രൂപ വര്‍ദ്ധിച്ച് 18600 രൂപയിലേയ്ക്ക് മുന്നേറിയെങ്കിലും രാജ്യാന്തര വിലയെക്കാള്‍ കിലോ അഞ്ച് രൂപ താഴ്ന്നാണ് ഇവിടെ ഇടപാടുകള്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ സജീവമായത് ഒരു വിഭാഗം കര്‍ഷകരെ ടാപ്പിങില്‍ നിന്നും പിന്‍തിരിപ്പിച്ചു. അഞ്ചാം ഗ്രേഡ് 18300 രൂപയിലും ഒട്ടുപാല്‍ 12400 രൂപയിലും വിപണനം നടന്നു. ലാറ്റക്സ് വില 11900 രൂപ.

ഉല്‍പാദകരും സ്റ്റോക്കിസ്റ്റുകളും ഏലക്ക വിറ്റുമാറാന്‍ ഉത്സാഹിച്ചതിനാല്‍ ലേലത്തിന് എത്തിയ 1,02,630 കിലോ ചരക്കില്‍ 99,035 കിലോയും വിറ്റഴിഞ്ഞു. കയറ്റുമതിക്കാരില്‍ നിന്നും ഉത്തരേന്ത്യന്‍ വാങ്ങലുകാരില്‍ നിന്നും ഏലത്തിന് ശക്തമായ പിന്‍തുണ ഉറപ്പ് വരുത്താനായെങ്കിലും കിഞ്ഞ ദിവസത്തെ

അപേക്ഷിച്ച് നിരക്ക് കുറഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2375 രൂപയിലും മികച്ചയിനങ്ങള്‍ 2742 രൂപയിലുമാണ് കൈമാറ്റം നടന്നത്. നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. തമിഴ്നാട്ടിലും എണ്ണ വിലയില്‍ മാറ്റമില്ല, അതേ സമയം കൊപ്ര വിലയില്‍ നേരിയ തളര്‍ച്ച അനുഭവപ്പെട്ടങ്കിലും അടുത്ത വാരം വിപണി തിരിച്ചു വരവിന് ശ്രമം നടത്താം.