image

15 Dec 2025 4:13 PM IST

Cryptocurrency

വമ്പന്‍ ഇടിവില്‍ ബിറ്റ്കോയിന്‍

MyFin Desk

വമ്പന്‍ ഇടിവില്‍ ബിറ്റ്കോയിന്‍
X

Summary

വില 90,000 ഡോളറിന് താഴെ എത്തി


വീണ്ടും വമ്പന്‍ ഇടിവില്‍ ബിറ്റ്കോയിന്‍. വില 90,000 ഡോളറിന് താഴെ എത്തി. ഈ ഇടിവ് വിപണിയില്‍ നിന്ന് തുടച്ചുനീക്കിയത് 130 ബില്യണ്‍ ഡോളര്‍.ക്രിപ്‌റ്റോ മാര്‍ക്കറ്റില്‍ ഞെട്ടലുണ്ടാക്കിയ തകര്‍ച്ചയ്ക്ക് പിന്നില്‍ സാങ്കേതികവും സാമ്പത്തികവുമായ ഘടകങ്ങളെന്ന് വിദഗ്ധര്‍.

ഒന്നാമത്തേത് ജപ്പാന്‍ കേന്ദ്ര ബാങ്ക് ഹോക്കിഷ് നയം സ്വീകരിക്കുമെന്ന സൂചനയാണെന്ന് ഡെല്‍റ്റാ എക്സ്ചേഞ്ചിലെ റിയ സെഹഗാള്‍ വ്യക്തമാക്കി. ഇതോടെ വിപണിയില്‍ വലിയ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായി. 2024 മുതല്‍ ജപ്പാന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ബിറ്റ്‌കോയിന്‍ വിലയില്‍ 20-30% വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് വിപണിയില്‍ ഒരു ഭീഷണിയും സമ്മര്‍ദ്ദവുമായി നിലകൊണ്ടു. റിസ്‌ക് അസറ്റുകള്‍ക്ക് ഭീഷണിയാവുകയും ചെയ്യുമെന്ന നിഗമനത്തിനും ഇത് കാരണമായി.

വെറും 24 മണിക്കൂറിനുള്ളില്‍ 1,16,000-ഓളം ട്രെഡര്‍മാര്‍ പൊസിഷനുകള്‍ ലിക്വിഡേറ്റ് ചെയ്തത് വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

മൊത്തം 295 മില്യണ്‍ ഡോളറിലധികം നഷ്ടമാണ് ഇതില്‍ നിന്നും തുടക്കത്തില്‍തന്നെ ബിറ്റ്കോയിന്‍ ഉടമകള്‍ക്കുണ്ടായത്. 90000 ഡോളര്‍ എന്നത് ബിറ്റ്കോയിന്റെ ടെക്നിക്കല്‍ സപ്പോര്‍ട്ട് ലെവലായാണ് കണ്ടിരുന്നത്. എന്നാല്‍ ഈ ലെവല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

ഒപ്പം 92,000 - 93,000 റേഞ്ച് തകര്‍ക്കാനാകാത്തതും ലാഭമെടുപ്പിന് വഴിയൊരുക്കി.നിലവില്‍, ബിറ്റ്‌കോയിന്‍ 87,500-നും 91,000-നും ഇടയില്‍ കണ്‍സോളിഡേറ്റ് ചെയ്യുകയാണ്.

ടെക്നിക്കല്‍ തലത്തില്‍ ബെയറിഷ് ബയസ് എന്നാണ് ഈ ലെവലിനെ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ബിറ്റ്‌കോയിനിലെ ഈ ചാഞ്ചാട്ടം മറ്റ് പ്രധാന ക്രിപ്‌റ്റോ കറന്‍സികളിലും പ്രകടമായിരുന്നു.