റെക്കോര്‍ഡ് കുതിപ്പില്‍ ബിറ്റ്‌കോയിന്‍

  • ക്രിപ്‌റ്റോകറന്‍സിയില്‍ പ്രധാനിയാണ് ബിറ്റ്‌കോയിന്‍
  • നിക്ഷേപകരുടെ ശ്രദ്ധ മൂന്ന് കോയിനുകളിലാണ് പതിയുന്നത്
  • ബിറ്റ്‌കോയിന്‍ മൂല്യം 60,000 ഡോളറില്‍

Update: 2024-03-01 07:35 GMT

സമീപകാലത്ത് വലിയ മുന്നേറ്റമാണ് പ്രധാന ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യത്തിലുണ്ടായത്. 2021 നവംബറിനു ശേഷം ആദ്യമായി ബിറ്റ്‌കോയിന്‍ 2024 ഫെബ്രുവരി മാസത്തില്‍ 50,000 ഡോളറെന്ന ഉയര്‍ന്ന നില തൊടുകയുണ്ടായി.

ഫെബ്രുവരി മാസത്തിലെ അവസാന ദിവസങ്ങളില്‍ ബിറ്റ്‌കോയിന്‍ മൂല്യം 60,000 ഡോളറിലേക്ക് എത്തുകയും ചെയ്ത.

മൈക്രോ സ്ട്രാറ്റജി പോലുള്ള സ്ഥാപനങ്ങള്‍ ബിറ്റ്‌കോയിനില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് മൂല്യം ഉയരാന്‍ കാരണം. അതോടൊപ്പം ബിറ്റ്‌കോയിന്‍ ഇടിഎഫുകളോടു നിക്ഷേപകര്‍ക്കിടയില്‍ താല്‍പര്യം വര്‍ധിച്ചുവരുന്നതും ബിറ്റ്‌കോയിനിന്റെ മൂല്യം കുതിച്ചുയരാന്‍ സഹായിക്കുന്നുണ്ട്.

ക്രിപ്‌റ്റോകറന്‍സിയില്‍ പ്രധാനി ബിറ്റ്‌കോയിന്‍ ആണെങ്കിലും മറ്റ് ചെറു കറന്‍സികളും ഇപ്പോള്‍ ബുള്‍ റണ്ണിലാണ്. നന്നായി മുന്നേറ്റം നടത്തുകയാണ്.

ബിറ്റ്‌കോയിന്‍ മുന്നേറുമ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ മൂന്ന് കോയിനുകളിലാണ് പതിയുന്നത്. എഥേറിയം (ഇടിഎച്ച്), ഷിബാ ഇനു (എസ്എച്ച്‌ഐബി), സൊലാന (എസ്ഒഎല്‍) എന്നിവയാണ് ആ മൂന്ന് കോയിനുകള്‍.

എഥേറിയം

ക്രിപ്‌റ്റോകറന്‍സിയില്‍ പ്രധാനിയാണ് ബിറ്റ്‌കോയിന്‍. അതുകഴിഞ്ഞാല്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് എഥേറിയമാണ്. സമീപ ആഴ്ചയില്‍ 15 ശതമാനം മുന്നേറ്റം എഥേറിയം നടത്തി. ഇതിലൂടെ വ്യക്തമാകുന്നത് എഥേറിയത്തിന്റെ വളര്‍ച്ചാ സാധ്യതയാണ്.

എഥേറിയം ഇടിഎഫുകള്‍ക്ക് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അനുമതി നല്‍കാനിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അനുമതി ലഭിച്ചാല്‍ എഥേറിയത്തിന് അതിന്റെ സ്ഥാനം ഉറപ്പാക്കാനും നിക്ഷേപകര്‍ക്ക് ഗണ്യമായ വരുമാനം നല്‍കാനും സാധിക്കും. എഥേറിയത്തിന് ഫെബ്രുവരി 29-ലെ വില 3,475 ഡോളറാണ്.

സൊലാന

ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റില്‍ ബുള്ളിഷ് ട്രെന്‍ഡ് നിലനില്‍ക്കുന്നത് സൊലാനയുടെ മൂല്യത്തിലും ഗുണകരമായി തീരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

2021 നവംബറിലാണ് സൊലാന ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. അന്ന് മൂല്യം 260.06 ഡോളറായിരുന്നു. ഇപ്പോള്‍ 135 ഡോളര്‍ വില നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Tags:    

Similar News